എഡിറ്റര്‍
എഡിറ്റര്‍
101 വെഡ്ഡിങ്‌സ് തിയേറ്ററുകളിലേക്ക്
എഡിറ്റര്‍
Thursday 11th October 2012 2:44pm

കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സംവൃതാ സുനില്‍, ഭാമ, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 101 വെഡ്ഡിങ് തിയേറ്ററുകളിലേക്ക്. ഷാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴ, കുളമാവ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.

വ്യത്യസ്ത ലക്ഷ്യങ്ങളുള്ള മൂന്ന് ചെറുപ്പക്കാര്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി 101 വെഡ്ഡിങ്ങില്‍ പറയുന്നത്.

Ads By Google

കൃഷണന്‍ കുട്ടി( കുഞ്ചാക്കോ ബോബന്‍), നര്‍ത്തകനായ ജ്യോതി(ജയസൂര്യ), ആന്റപ്പന്‍(ബൈജുമേനോന്‍) എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഗാന്ധിയനായ മുന്‍ഷി ശങ്കരപ്പിള്ളയുടെ മകനാണ് കൃഷ്ണന്‍ കുട്ടി. എന്നാല്‍ അച്ഛനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ കൃഷ്ണന്‍ കുട്ടിക്ക് എങ്ങനെയും പണം സമ്പാദിക്കാമെന്ന വിചാരം മാത്രമേയുള്ളൂ. മകനെ സ്ത്രീധനം വാങ്ങിപ്പിക്കാതെ വിവാഹം കഴിപ്പിക്കണമെന്ന അച്ഛന്റെ നിര്‍ബന്ധം മൂലമാണ് കസ്തൂര്‍ബാ  സമാജത്തില്‍ സമൂഹവിവാഹത്തിന് കൃഷണന്‍ കുട്ടി പങ്കാളിയാവുന്നത്.

ഒരു നൃത്താദ്ധ്യാപകനായ ജ്യോതി അല്‍പ്പം സ്‌ത്രൈണസ്വഭാവമുള്ള ആളാണ്. ജ്യോതിഷ് എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും ജ്യോതി എന്ന് അറിയപ്പെടുന്നത് തന്നെ അയാളുടെ സ്വാഭാവം കാരണമാണ്. ജ്യോതിയും വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവിടെ എത്തുന്നത്. ഇവരുടെകൂടെ കൂലിത്തല്ലുകാരനായ ആന്റപ്പനും എത്തുന്നു.

സലിംകുമാര്‍, സുരാജ്, സുനില്‍ സുഗത, സാജു കൊടിയന്‍, വിജീഷ്, ഊര്‍മിളാ ഉണ്ണി, പൊന്നമ്മ ബാബു, വിനോദ് കെടാമംഗലം, നന്ദന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

റഫീഖ് അഹമ്മദാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. അഴകപ്പനാണ് ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Advertisement