എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമഘട്ട സമരങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നൂറിലേറെ സാംസ്‌കാരിക പ്രവര്‍ത്തകര്‍
എഡിറ്റര്‍
Saturday 30th November 2013 12:55am

westerghat

കോഴിക്കോട്: പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട സമരങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടുള്ള പ്രസ്താവനയുമായി നൂറിലേറെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.

ലോകപൈതൃകപദവിയിലുള്‍പ്പെട്ടിട്ടുള്ള ലോകത്തെ അതീവജൈവപ്രാധാന്യമുള്ള എട്ട് പ്രധാന ഹോട്ട്സ്‌പോട്ടുകളിലൊന്നാണ് പശ്ചിമഘട്ടം.

കേരളമുള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനെ പ്രത്യക്ഷമായി ബാധിക്കുന്ന ഭൂപ്രദേശമെന്ന നിലയ്ക്ക് ഇതിന്റെ സംരക്ഷണം അത്യാവശ്യമാണെന്നും ഭാവിതലമുറകളുടെ നിലനില്‍പ്പ് കൂടി മുന്നില്‍ കണ്ട് ചെയ്യേണ്ട ചരിത്ര ദൗത്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

സാമൂഹിക ബോധത്തിലും പരിസ്ഥിതി സാക്ഷരതയിലും മുന്‍നിരയില്‍ നില്‍ക്കുന്ന കേരളീയരാണ് ഈ ദൗത്യത്തില്‍ മുന്നില്‍ നില്‍ക്കേണ്ടത്.

പകരം പ്രതിലോമ സമരം നടത്തി ജനങ്ങളില്‍ ഭീതി വളര്‍ത്തുകയും അവരെ തെരുവിലിറക്കി പ്രതിഷേധ സമരം നടത്തുകയും ചെയ്യുന്നത് കേരളീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ല

പശ്ചിമഘട്ട സംരക്ഷണത്തിനാവശ്യമായ സുതാര്യ നടപടികളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് പോകണം.

അത്തരം നിലപാടുകള്‍ക്ക് പിന്തുണയുമായി മുന്നോട്ടുവരാന്‍ മാധ്യമങ്ങളും പൊതുസമൂഹവും പാര്‍ട്ടികളും തയ്യാറാകണമെന്നും രാഷ്ട്രീയപാര്‍ട്ടികളും മതനേതൃത്വങ്ങളും പ്രതിഷേധ പരിപാടികളില്‍ നിന്ന് പിന്‍മാറണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സച്ചിദാനന്ദന്‍, സാറാ ജോസഫ്, സി.രാധാകൃഷ്ണന്‍, എം.മുകുന്ദന്‍, യു.എ ഖാദര്‍, ആഷാ മേനോന്‍, ഒ.വി ഉഷ, കെ.ആര്‍ മീര, ഡോ:എം ഗംഗാധരന്‍, കെ.പി ശശി, കെ.പി രാമനുണ്ണി, ഡോ.എം അച്യുതന്‍, അഡ്വ:ജയശങ്കര്‍, ഇ.വി രാമകൃഷ്ണന്‍, സി.വി ബാലകൃഷ്ണന്‍, പി.സുരേന്ദ്രന്‍, പി.പി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ്, ബന്യാമിന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, എം.ആര്‍ രാഘവവാരിയര്‍, തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

Advertisement