എഡിറ്റര്‍
എഡിറ്റര്‍
ബീഹാറില്‍ അധ്യാപകര്‍ക്ക് നടത്തിയ യോഗ്യതാ പരീക്ഷയില്‍ തോറ്റത് പതിനായിരം പേര്‍!
എഡിറ്റര്‍
Wednesday 27th November 2013 3:50pm

teachers

പാട്‌ന: ബീഹാറില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ക്ക് നടത്തിയ യോഗ്യതാ പരീക്ഷയില്‍ കൂട്ടത്തോല്‍വി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 10,000 ലധികം അധ്യാപകരാണ് പരീക്ഷയില്‍ തോറ്റത്.

അധ്യാപകരുടെ അധ്യാപന ശേഷി അളക്കുന്ന പരീക്ഷയായിരുന്നുനടത്തിയത്.  കഴിഞ്ഞ മാസമാണ് പരീക്ഷ നടന്നത്. 43,447 പേര്‍ പരീക്ഷ എഴുതിയതില്‍ 24 ശതമാനം പേരും തോറ്റു.

ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, പൊതു വിജ്ഞാനം എ്ന്നീ വിഷയങ്ങളിലെ പരിജ്ഞാനമായിരുന്നു പരീക്ഷിച്ചത്. അഞ്ചാം ക്ലാസ് അധ്യാപകര്‍ക്ക് വേണ്ടിയുള്ളതായിരുന്നു പരീക്ഷ എന്നതാണ് രസകരമായ കാര്യം.

കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിലാണ് ഭൂരിഭാഗം പേരും പരാജയപ്പെട്ടത്.

പരീക്ഷയില്‍ തോല്‍ക്കുന്നവര്‍ ഒന്നുകില്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയോ അതല്ലെങ്കില്‍ അധ്യാപകവൃത്തി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തൊഴില്‍ അന്വേഷിക്കുകയോ വേണമെന്ന് വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമര്‍ജിത് സിന്‍ഹ വ്യക്തമാക്കി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അധ്യാപനത്തെ കുറിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷ നടത്തിയത്.

പരീക്ഷയില്‍ ആദ്യമായി തോല്‍ക്കുന്നവര്‍ക്ക് ഒരു അവസരം കൂടി നല്‍കും. രണ്ടാംവട്ടവും പരാജയപ്പെട്ടാല്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്യും.

2008 മുതലാണ് ബീഹാറില്‍ ഇത്തരം പരീക്ഷകള്‍ നടത്തിത്തുടങ്ങിയത്.

Advertisement