തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക സഹായനിധി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍. ദുരിതബാധിതര്‍ക്കായി 100 കോടിയുടെ കേന്ദ്ര അടിയന്തിര സഹായം ആവശ്യപ്പെടുമെന്നും ഇതിനായി സര്‍വ്വകക്ഷിസംഘം ദല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതബാധിത കുടുംബങ്ങള്‍ക്ക് സൗജന്യറേഷന്‍നല്‍കാനും തീരുമാനമായി. ദേശീയപാതാ പതിനേഴില്‍ തലശേരിക്കും കണ്ണൂരിനും ഇടയില്‍ മൊയ്തുപാലത്തിന് സമാന്തരമായി പുതിയപാലം നിര്‍മിക്കുന്നതിന് ഫാസ്റ്റാട്രാക് സംവിധാനത്തില്‍ പണമെടുക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

കെ എസ് എഫ് ഇ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും ശമ്പളം മുന്‍കാല പ്രാബല്യത്തോടെ പ്രാബല്യത്തോടെ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് കെ എസ് എഫ് ഇ സമര്‍പ്പിച്ച കരാര്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.ഫിഷറീസ് വകുപ്പിലെ എസ് എല്‍ ആര്‍ തൊഴിലാളികള്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാനും തീരുമാനമായി.

12 ാം നിയമസഭയുടെ 16ാം സമ്മേളനം ഡിസംബര്‍ 20 മുതല്‍ ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്യും. കുട്ടനാട്ടില്‍ കൃഷിനാശം രൂക്ഷമായ തകഴി,പുന്നപ്ര,നെടുമുടി, പുഴക്കീഴ്, എടത്വാ തുടങ്ങിയ സ്ഥലങ്ങളില്‍ നാശത്തിന്റെ വ്യാപ്തികണക്കാക്കി സഹായം നല്‍കാനും തീരുമാനമായി.