വാഷിങ്ടണ്‍: രണ്ടു മാസത്തിമുള്ളില്‍ ആഭ്യന്തര കലാപം നടക്കുന്ന മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള പലായനത്തിനിടെ നൂറിലധികം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര്‌സഭ. പ്രദേശത്തെ അഭയാര്‍ത്ഥികളുടെ ജീവിതം ദുരിതപൂര്‍ണ്ണമാണെന്ന പുതിയ കണക്കുകളുമായി ചൈനീസ് വാര്‍ത്താ ഏജന്‍സിയും രംഗത്ത്.


Also Read: കൊച്ചിയിലെ ഗാലറിക്ക് മുന്നില്‍ കളിക്കുന്നതിലും വലിയ സന്തോഷമുണ്ടോ; ബെര്‍ബറ്റോവിന്റെ അഭിനന്ദനം വലിയൊരു അംഗീകാരമായി കരുതുന്നെന്നും പ്രശാന്ത്


കപ്പല്‍ മുങ്ങിയോ, ബോട്ട് തകര്‍ന്നോ ആണ് ഇത്രയും അഭയാര്‍ത്ഥികള്‍ മരിച്ചിട്ടുള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്. മുന്നൊരുക്കങ്ങളൊന്നുമില്ലാത്ത ആയിരത്തിലധികം റോഹിംഗ്യകളുമായി ബംഗ്ലാദേശിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും നാഫ് നദിയില്‍ക്കൂടിയുള്ള 4 മണിക്കൂര്‍ നീണ്ടയാത്രയ്ക്കായി കൈയ്യില്‍ കിട്ടിയ വസ്തുക്കല്‍ വച്ച് ചങ്ങാടം നിര്‍മ്മിച്ചാണ് യാത്രയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ക്കൂടിയും ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത യാത്രകള്‍ അഭയാര്‍ഥികള്‍ നടത്തിയതായി വിവരങ്ങള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ ചങ്ങാടങ്ങള്‍ക്കും ബോട്ടുകള്‍ക്കുമായി മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മാസങ്ങളോളം കാത്തു നിന്നിട്ടുള്ളതായി ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികള്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റ്് 25 ന് ശേഷം ആറ് ലക്ഷത്തിലധികം റോഹിംഗ്യകള്‍ അഭയാര്‍ഥികളായി ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Dont Miss: ലോകത്തില്‍ എറ്റവും പ്രതിഫലം അര്‍ഹിക്കുന്ന ജോലി ഏത്?; വിധികര്‍ത്താക്കളുടെ മനംകവര്‍ന്ന ആ ഉത്തരം മാനൂഷിക്ക് കിരീടം ഉറപ്പാക്കി


ഇങ്ങനെയെത്തുന്നവരില്‍ ഭൂരിഭാഗം പേരും താത്കാലിക ഷെഡുകളില്‍ ഒരു വിധത്തിലുള്ള സൗകര്യങ്ങളുമില്ലാതെയാണ് കഴിഞ്ഞുവരുന്നത്.