കൊളംബോ: നൂറിലധികം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പോലീസിന്റെ പിടിയിലായി. ലങ്കന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് ഇവരെ അറസ്റ്റുചെയ്തതെന്ന് ലങ്കന്‍ നേവി അറിയിച്ചു.

പോയിന്റെ പെട്രോയുടെ സമീപം കണ്ട ട്രോളറിനെ ലങ്കന്‍ നേവി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നേരത്തേ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികലെ ലങ്കന്‍ നേവി കൊലപ്പെടുത്തിയത് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായിരുന്നു.