Categories

താലിബാന്‍ ചാവേറായി ഉപയോഗിക്കാനിരുന്ന പത്ത് വയസുകാരിയെ ആഭ്യന്തരവകുപ്പ് രക്ഷപ്പെടുത്തി

taliban

ഹെല്‍മന്‍ഡ് (അഫ്ഗാനിസ്ഥാന്‍): താലിബാന്‍ ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കാനിരുന്ന സ്‌പൊഷ്‌മെ എന്ന 10 വയസുകാരിയെ ആഭ്യന്തര വകുപ്പ്  രക്ഷപ്പെടുത്തി. പെണ്‍കുട്ടിയെ ബോംബുധാരിയായി അക്രമണത്തിന് ഉപയോഗിക്കാനിരുന്നതായിരുന്നു താലിബാന്‍.

ദക്ഷിണ ഹെല്‍മന്‍ഡ് പരിസരത്തുവച്ചാണ്  ബോംബ് ഘടിപ്പിച്ച ഉടുപ്പണിഞ്ഞ കുട്ടിയെ രക്ഷപ്പെടുത്തിയത്. ആക്രമിക്കപ്പെടാനിരുന്ന പട്ടാളക്കാര്‍ തന്നെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ പ്രതിനിധി സിദ്ദിഖീ സിദ്ദിഖീ പറഞ്ഞു.

പ്രമുഖ താലിബാന്‍ കമാന്‍ഡറായ സഹോദരന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പെണ്‍കുട്ടി ഈ ആസൂത്രിത ബോംബാക്രമണത്തില്‍ പങ്കാളിയായതെന്നാണ് സുചന. പെണ്‍കുട്ടി അങ്ങേയറ്റം സംഭ്രമത്തിലായിരുന്നെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.

ഇതിനു മുന്‍പും താലിബാന്‍ കുട്ടികളെയും കൗമാരക്കാരെയും ഉപയോഗിച്ച് ബോംബാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അഫ്ഗാന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് സ്‌പൊഷ്‌മെ പ്രായം കുറഞ്ഞവരിലൊരാളും പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള വളരെ ചുരുങ്ങിയ ചാവേര്‍ ആക്രമണങ്ങളിലും  ഉള്‍പ്പെടുന്നവളാണ്.

2011 ല്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ചില കൗമാരക്കാരായ ചാവേറുകളെ മാപ്പ് നല്‍കി മോചിപ്പിച്ചിരുന്നു.

Tagged with: |