ആരോഗ്യമുള്ള ഹൃദയം ഏതൊരാളിന്റെയും സ്വപ്‌നമാണ്. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനിതാ 10 വഴികള്‍.
1.പരിപ്പുവര്‍ഗങ്ങള്‍ ധാരാളം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് പ്രോട്ടീനിനാല്‍ സംപുഷ്ടമാണ്.കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു.
2. മത്സ്യം പോലുള്ള പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുക. ഇതിലെ ഫാറ്റിയാസിഡുകള്‍ കൊഴുപ്പടിയുന്നത് ഒഴിവാക്കും.
3. 40 വയസ്സിന് മുകളിലുള്ളവരും പ്രമേഹരോഗികളും ദിവസവും 10മിലി ഗ്രാം സ്റ്റാറ്റിന്‍ ഗുളികകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനു സഹായിക്കുന്നു.

4. 25 വയസ്സിനുമുകളിലുള്ളവര്‍ കുടുംബത്തിലാര്‍ക്കെങ്കിലും ഹൃദ്-രോഗമുണ്ടെങ്കില്‍ തീര്‍ച്ചയായും ഹെല്‍ത്ത് ചെക്കപ്പ് നടത്തണം.
5. കഠിനമായ കാലാവസ്ഥ ഒഴിവാക്കുക. അതിശൈത്യം രക്തസമ്മര്‍ദ്ദം കൂട്ടുകയും അതുവഴി രക്തക്കുഴലുകള്‍ കേടുവരുത്തുകയും ചെയ്യുന്നു.
6. ധ്യാനം രക്തസമ്മര്‍ദ്ദം കുറക്കുകയും ആരോഗ്യത്തിന് വളരെയേറെ ഗുണകരവുമാണ്.
7. ദിവസവും രാവിലെ ഭക്ഷണത്തിന് മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ധമനികളിലെ കൊളസ്‌ട്രോള്‍ കുറക്കുകയും ്അതുവഴി ഹൃദായാഘാതം തടയുകയും ചെയ്യുന്നു.

8. നടത്തം ആരോഗ്യത്തിന് വളരെ നല്ലതാണ് . ഇത് ശരീരത്തിന് ആന്തരികമായി ഒര ബാലന്‍സ് നല്‍കുകയും ശാന്തത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
9. വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഏറ്റവും കൂടുതല്‍ ബാക്ടീരിയ ബാധിക്കുക വായയെയാണ്.
10. ശുദ്ധസംഗീതം കേള്‍ക്കുന്നത് ഗുണകരമാണ്. ഇതിന് രക്തസമ്മര്‍ദ്ദം കുറക്കാന്‍ കഴിയുമെന്ന പഠനങ്ങള്‍ തെളിയിക്കുന്നു.