എഡിറ്റര്‍
എഡിറ്റര്‍
കിഡ്‌നിസംബന്ധമായ രോഗങ്ങള്‍ തടയാന്‍ പത്ത് മാര്‍ഗങ്ങള്‍
എഡിറ്റര്‍
Tuesday 28th January 2014 3:10pm

kidney

നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ് കിഡ്‌നി. മുപ്പത് നാല്‍പ്പത് വയസിനോടടുക്കുമ്പോഴേക്കും അരിച്ചെടുക്കാനുള്ള കഴിവ് സ്വാഭാവികമായും നഷ്ടപ്പെടുന്ന രീതിയിലാണ് കിഡ്‌നിയുടെ നിര്‍മ്മാണരീതി.

മുപ്പത് വയസിന് ശേഷമുള്ള  ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുമെന്നാണ് പഠനം. എന്നാല്‍ തുടക്കം മുതല്‍ക്കെ നിങ്ങള്‍ കിഡ്‌നിയില്‍ അമിത സമ്മര്‍ദ്ദം നല്‍കിയാല്‍ അത് ഭാവിയില്‍ കിഡ്‌നിക്ക് മാരകരോഗങ്ങള്‍ വരുന്നതിന് വരെ കാരണമാകാം.

കിഡ്‌നി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

1) ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ നിയന്ത്രിക്കുക:

മിക്ക അവസരങ്ങളിലും കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ വരുന്നത് മറ്റെന്തെങ്കിലും രോഗങ്ങളുടെ പരിണിതഫലം എന്ന നിലക്കാണ്.

പ്രധാനമായും ഡയബറ്റിസ്, അമിത രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രാഥമികാസുഖങ്ങളുടെ രണ്ടാം ഘട്ടമായാണ് കിഡ്‌നി രോദഗങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്.

അതിനാല്‍ ആരോഗ്യകരമായ ഡയറ്റിങ്ങ്, വ്യായാമം, ധ്യാനം എന്നിവയിലൂടെ  കൊളസ്‌ട്രോള്‍, ഷുഗര്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറക്കുന്നത് വഴി ഒരുപരിധി വരെ കിഡ്‌നിരോഗങ്ങളെയും തടയാം.

2) ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറക്കുക:

ഉപ്പിന്റെ ഉപയോഗം ഭക്ഷണത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ധിപ്പിക്കും. അത് രക്തസമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല മറിച്ച് കിഡ്‌നിയില്‍ കല്ലുണ്ടാകുന്നതിനും കാരണമാകും.

3)ധാരാളം വെള്ളം കുടിക്കുക:

ധാരാളം വെള്ളംകുടിക്കുന്നതിലൂടെ ശരീരത്തില്‍ എപ്പോഴും ജലത്തിന്റെ സാന്നിധ്യം ഉണ്ടാകും. ശരീരത്തിലെ ടോക്‌സിനുകള്‍ അഥവാ പ്രതിവിഷങ്ങളെ പുറംതള്ളാനും ഇതുവഴി സാധിക്കും.

ശരീരത്തില്‍ രക്തത്തിന്റെ അളവ് നിലനിര്‍ത്താനും ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ താപം നിയന്ത്രിക്കാനുമൊക്കെ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ദിവസവും എട്ട് മുതല്‍ പത്ത് വരെയെങ്കിലും വെള്ളം കുടിക്കണം.

4)മൂത്രം തടഞ്ഞുവെക്കാതിരിക്കുക:

കിഡ്‌നിയുടെ ഏറ്റവും പ്രധാന പ്രക്രിയയാണ് രക്തം അരിച്ചെടുക്കല്‍. ഈ പ്രക്രിയക്ക് ശേഷം മൂത്രാശയത്തില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളും ജലവുംവിസര്‍ജിക്കേണ്ടതുണ്ട്.

മൂത്രാശയത്തില്‍ 120 മുതല്‍ 150 മില്ലി വരെ മൂത്രം നിറയുമ്പോഴാണ് മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകുക. ആ സമയത്ത് തന്നെ വിസര്‍ജിക്കാതിരുന്നാല്‍ മൂത്രാശയം താങ്ങാനാവുന്നതിലധികം ഭാരം വഹിക്കേണ്ടി വരികയും ഇത് കിഡ്‌നിയുടെ അരിച്ചെടുക്കല്‍ പ്രക്രിയയക്ക് തടസം സൃഷ്ടിക്കുകയും ചെയ്യും.

5)ശരിയായ ഭക്ഷണം കഴിക്കുക:

നിങ്ങള്‍ എന്തണ് കഴിക്കാന്‍ തിരഞ്ഞെടുക്കുന്നത് അത് എങ്ങനെയാണ് കഴിക്കുന്നത് എന്നത് ശരീരത്തെ ബാധിക്കുന്ന ഒരു പ്രധാന കാര്യമാണ്. ആരോഗ്യകരമല്ലാത്ത പഴകിയ ഭക്ഷണങ്ങളും ഫാസ്റ്റ്ഫുഡുമൊക്കെ കഴിക്കുന്നത് കിഡ്‌നിയടക്കമുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കും.

അതിനാല്‍ കിഡ്‌നിയുടെ ആരോഗ്യത്തിന് പ്രധാനമായും മീന്‍, ധാന്യങ്ങള്‍, ശതാവരി, വെളുത്തുള്ളി, അയമോദകം എന്നിവയുള്‍പ്പെടുത്തിയ ഭക്ഷണ രീതിയാണ് നല്ലത്.

6) മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക:

അമിത മദ്യപാനം ഹോര്‍മോണ്‍ വ്യവസ്ഥയെ താറുമാറിലാക്കുകയും അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

പുകവലി കിഡ്‌നി പ്രശ്‌നങ്ങളുമായി നേരിട്ട് ബന്ധമില്ലെങ്കില്‍ക്കൂടിയും അത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും. പുകവലി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും അത് കിഡ്‌നി രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

7) ദിവസവും വ്യായാമം ചെയ്യുക:

കിഡ്‌നിരോഗങ്ങള്‍ക്ക് പൊണ്ണത്തടിയുമായി വളരെയധികം ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

വണ്ണം വര്‍ധിക്കുംതോറും കിഡ്‌നി രോഗങ്ങള്‍ക്കുള്ള സാധ്യതയും ഏറും. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം വ്യായാമവും ശീലിക്കുന്നത് അമിതവണ്ണം കുറക്കുകയും അതുവഴി കിഡ്‌നിരോഗങ്ങള്‍ക്കുള്ള സാധ്യത കുറയുകയും ചെയ്യും.

8) സ്വയം ചികിത്സ ഒഴിവാക്കുക:

നാം കഴിക്കുന്ന ഓരോ മരുന്നും കിഡ്‌നി വഴി ഫില്‍ട്രേഷന് പോകുന്നതാണ്.

മരുന്ന് അറിവില്ലായ്മയോടെ കഴിക്കുന്നതും അമിതഅളവില്‍ കഴിക്കുന്നതുമെല്ലാം കിഡ്‌നിയില്‍ ടോക്‌സിനുകളുടെ അളവ് വര്‍ധിപ്പിക്കും. ഇതും കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ താറുമാറിലാക്കും.

അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം മാത്രം മരുന്ന് കഴിക്കാന്‍ പറയുന്നത്.

9) ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കുക:

ജ്യൂസുകള്‍ ധാരാളം ജലത്തെ ശരീരത്തിലേക്ക് കടത്തിവിടുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. കിഡ്‌നിരോഗമുള്ളവര്‍ ചീര, ബീറ്റ്‌റൂട്ട് എന്നിവ കൊണ്ടുള്ള ജ്യൂസ് പരമാവധി ഒഴിവാക്കേണ്ടതാണ്.

എന്തെന്നാല്‍ അവയിലടങ്ങിയ ഓക്‌സാലിക് ആസിഡ് കിഡ്‌നിയില്‍ കല്ല് വരുന്നതിന് പ്രധാന കാരണമാകുന്ന ഘടകമാണ്. കിഡ്‌നി രോഗികള്‍ തേങ്ങവെള്ളം കുടിക്കുന്നത് ഉത്തമമാണ്.

ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അതിലടങ്ങിയിരിക്കുന്ന കാഫീന്‍ ശരീരത്തില്‍ ഫഌയിഡുകളെ വര്‍ധിപ്പിക്കും.

Advertisement