എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക് അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇതാ 10 ടിപ്‌സ്
എഡിറ്റര്‍
Tuesday 5th November 2013 6:54pm

timeline

പലപ്പോഴും തങ്ങളുടെ ഫേസ്ബുക് ടൈംലൈന്‍ കാണുമ്പോള്‍ അവ യൂസ്‌ലെസ അല്ലേ എന്ന് പലര്‍ക്കും തോന്നാറുണ്ട്.

സുഹൃത്തുക്കളില്‍ നിന്നോ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്നോ അര്‍ത്ഥരഹിതമായ ഫോട്ടോകള്‍, അപ്രസക്തമായ പ്രസ്താവനകള്‍, എന്നിവ കൊണ്ട് നിറഞ്ഞിരിക്കുന്ന ടൈംലൈന്‍ കാണുമ്പോള്‍ തന്നെ പലര്‍ക്കും ഫേസ്ബുക് തുറക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോകും.

തങ്ങളുടെ ടൈംലൈന്‍ വൈസ് ആയിരിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ഉപയോക്താക്കളും. എന്നാല്‍ പലപ്പോഴും അതിന് വിപരീതമായി ചില ടൈംലൈനുകള്‍ പലര്‍ക്കും ശല്യമാവുകയാണ് ചെയ്യാറുള്ളത്.

അത്തരം അസഹ്യമാകുന്ന പോസ്റ്ററുകളെ ടൈംലൈനില്‍ നിന്നൊഴിവാക്കുവാനും ഇപ്പോള്‍ ടിപ്‌സ് ഇറങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ ടൈംലൈനിനെ മികച്ചതാക്കുവാനുള്ള 10 ടിപ്‌സ് ആണ് താഴെ പറയുന്നത്.

1) ഇന്ററസ്റ്റിങ് ഫാക്ട് പോസ്റ്റ് ചെയ്യുക

ഇന്ററസ്റ്റിങ് ഫാക്ട് ഉപയോക്താക്കളെ ലിങ്ക് വായിക്കാന്‍ പ്രേരിപ്പിക്കും.

2)ടിപ് ഷെയര്‍ ചെയ്യുക

സ്റ്റാറ്റസ് അപ്‌ഡേറ്റിന് മുന്‍പ് ടിപ് എന്ന് ആരംഭിച്ച് തുടങ്ങുന്നത് വായനക്കാരെ ആകര്‍ഷിക്കും.

3)അംഗീകാരങ്ങള്‍ രേഖപ്പെടുത്തുക

പോസ്റ്ററുകള്‍ മികച്ചെതെങ്കില്‍ പ്രശംസിക്കുന്നത് വായനക്കാരെ വര്‍ധിപ്പിക്കും.

4)എപ്പോഴും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക

ശക്തമായ ഫാല്‍സ് ഇല്ലെങ്കില്‍ ചോദ്യങ്ങള്‍ കുറക്കുക.

5)ഉപയോക്താക്കളെ ആക്ഷന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക

നല്ല ചിത്രമാണ് നല്‍കുന്നതെങ്കില്‍ ഷെയര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുക

6എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഫാന്‍സിനോട് ചോദിക്കുക

ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ നീണ്ട് നില്‍ക്കുന്ന സ്റ്റാറ്റസുകള്‍ നല്‍കാന്‍ കഴിയും

7)ഇ-മെയില്‍ മാര്‍ക്കറ്റിങില്‍ പി.എസ് എന്ന് കൂട്ടിച്ചേര്‍ക്കുക

പി.എസ് എന്ന് കൂട്ടിച്ചേര്‍ത്ത് നല്‍കുന്ന പോസ്റ്ററുകള്‍ പെട്ടെന്ന് വായനക്കാരെ ആകര്‍ഷിക്കും.

8)ചെറിയ ലിങ്കുകള്‍ ഉപയോഗിക്കുക

ഒരുപാട് നീളമേറിയവ വായിക്കാന്‍ വായനക്കാര്‍ തല്‍പ്പരരാവില്ല.

9)ഇമേജുകള്‍ ചേര്‍ക്കുക

വായനക്കാരെ ആകര്‍ഷിക്കുന്ന ഇമേജുകള്‍ ചേര്‍ക്കുക

10)കമന്റുകള്‍ നല്‍കാന്‍ ഉപയോക്താക്കളോട് പറയുക

കമന്റുകള്‍ വായനക്കാരെ വര്‍ധിപ്പിക്കുകയും പോസ്റ്റിന് മികച്ച റിസല്‍ട്ട് നല്‍കുകയും ചെയ്യും.

 

Advertisement