എഡിറ്റര്‍
എഡിറ്റര്‍
‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം
എഡിറ്റര്‍
Wednesday 31st May 2017 5:14pm


കോഴിക്കോട്: കേരളത്തെയും കേരളീയരുടെ നിലപാടുകളെയും പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്സ്ഫീഡ് ന്യൂസ് എന്ന മാധ്യമമാണ് കേരളം ഇന്ത്യയില്‍ ശരിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്.


Also readഅയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്കു വേണ്ടി വിവരാവകാശ നിയമത്തെ കൂട്ടു പിടിച്ച് ഷമ്മി തിലകന്റെ നിയമയുദ്ധം; ഒടുവില്‍ ഷമ്മിയും നിയമവും വിജയിച്ചു


പത്ത് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസ്സ്ഫീഡ് ന്യൂസ് കേരളത്തെ ശരിക്കൊപ്പം നില്‍ക്കുന്ന നാടെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

1. എം.ബി രാജേഷ് എം.പി അര്‍ണബിനെ വിമര്‍ശിച്ചത്.

He added, "If you work hard to overcome your deficiencies you may be able to improve your understanding of various topics to some extent. But I am not sure, whether at this age you will be able to develop the basic norms of conduct, culture and civilized behavior. Many of these qualities owe much to the manner in which we were brought up in our childhood."

 

തന്നെ മറ്റൊരു വിഷയം ചര്‍ച്ചചെയ്യാനെന്ന പേരില്‍ വിളിച്ച് വരുത്തിയ അര്‍ണബ് വറെയൊരു വിഷയം ചര്‍ച്ച ചെയ്യുകയും സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതിനെയും തുറന്ന കത്തിലൂടെ എം.ബി രാജേഷ് എം.പി വിമര്‍ശിച്ചത്. ‘ഞാന്‍ കണ്ടതില്‍ വെച്ച് ധാര്‍മ്മികതയില്ലാത്ത മാധ്യമ പ്രവര്‍ത്തകന്‍ നിങ്ങളാണ്’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാജേഷിന്റെ കത്ത്.
2. മുഖ്യമന്ത്രി പിണറായി വിജയന്‍ കന്നുകാലി കശാപ്പ് നിരോധനത്തെ എതിര്‍ത്ത് കത്തയച്ചത്.

 

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം നടപ്പിലാക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ച പിണറായി വിജയന്റ നടപടി. ‘നമ്മള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ദല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ അല്ല’ എന്ന പിണറായിയുടെ വാചകവും ബസ്സ്ഫീഡ് ന്യൂസ് ക്വാട്ട് ചെയ്തിട്ടുണ്ട്.
3. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയ എന്ന് വിശേഷിച്ചപ്പോള്‍ #പോമോനേമോദി ക്യാംപെയ്ന്‍ സംഘടിപ്പിച്ചത്.

 

കേരളത്തിലെ മരണ നിരക്കും ആദിവാസി വിഭാഗത്തിന്റെ ജീവിതത്തെയും കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയ എന്ന് വിശേഷിച്ചപ്പോള്‍ ഇന്റര്‍നെറ്റിലൂടെ #പോമോനേമോദി എന്ന ഹാഷ്ടാഗ് ക്യാപെയ്‌നിലൂടെ കേരളം പ്രതികരിച്ചത്.

4. സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന 377ാം വകുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിയോട് ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടത്.

 


Dont miss നിങ്ങള്‍ക്ക് ഞങ്ങളുടെ മുഖ്യമന്ത്രിയാകാമോ സര്‍?’; കശാപ്പ് നിരോധനത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച് തമിഴ്, കന്നട ജനത


6. ആര്‍ത്തവത്തെ അധിക്ഷേപിക്കുന്ന നിലപാടുകള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി കവിതയെഴുതി പ്രതിഷേധിച്ചത്.


7. തൊഴിലുടമ വനിതാ ജോലിക്കാരെ തൊഴിലിടത്തിലേക്ക് കയറുന്നതിന് മുമ്പ് ദേഹപരിശോധനയ്ക്ക് വിധേയമാക്കുന്നതിനെതിരെ സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

 

8. ഓണാശംസകള്‍ അറിയിച്ചുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദേശത്തില്‍ വാമനനെ ബ്രാഹ്മണനയായി അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി ശക്തമായ മറുപടി നല്‍കി അമിത് ഷായുടെ വായടപ്പിച്ചത്.


9. ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് അഖ്‌ലാക് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്നപ്പോള്‍ കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റുകള്‍ നടത്തി പ്രതിഷേധിച്ചത്.


You must read this ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


 

10 മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദനത്തിനിരയാക്കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് കുറ്റക്കാര്‍ക്കെതിരെ ശരിയായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

 

Advertisement