Categories

വെനസ്വേലയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 10 സൈനികര്‍ മരിച്ചു

കരാക്കസ്:വെനസ്വേലയില്‍ ദേശിയസുരക്ഷാ സേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 10 സൈനികര്‍ കൊല്ലപ്പെട്ടു. കൊളംബിയന്‍ അതിര്‍ത്തിയില്‍ മയക്കുമരുന്നുകള്‍ കടത്തിയിരുന്ന ചിലര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനായി പുറപ്പെട്ട സുരക്ഷാ ഉ‌ദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടറാണ് തകര്‍ന്നതെന്ന് പ്രസിഡന്റ് ഹ്യുഗോ ഷാവേസ് പറഞ്ഞു.

റഷ്യന്‍ നിര്‍മിത എം ഐ- 17 ഹെലികോപ്ടറാണ് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം നിലംപതിച്ചത്. സംഭവത്തില്‍ അന്വേഷണം ആരഭിച്ചതായും ഷാവേസ് വ്യക്തമാക്കി. മെറ്റാ നദിക്കു സമീപം ബ്യൂന വിസ്റ്റ നഗരത്തിലാണ് അപകടം ഉണ്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.