എഡിറ്റര്‍
എഡിറ്റര്‍
പത്തോളം ഇസ്ലാമിക രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്; സാക്കിര്‍ നായിക്
എഡിറ്റര്‍
Friday 9th June 2017 10:52am

റിയാദ് : ഭീകരവാദ കേസില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയ ശേഷം പത്തു ഇസ്ലാമിക രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഇസ്ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്.

അല്‍ മജ്ദ് ചാനലിലെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്താണ് പത്തു രാജ്യങ്ങള്‍ തനിക്ക് പൗരത്വം വാഗ്ദാനം ചെയ്ത കാര്യം സാക്കിര്‍ നായിക് വെളിപ്പെടുത്തിയത്.

തനിക്ക് മേല്‍ ഇന്ത്യന്‍ അധികൃതര്‍ ഭീകരവാദ ആരോപണം കെട്ടിച്ചമക്കുകയാണ്. ഇന്ത്യന്‍ അധികൃതരുടെ നിലപാടുകള്‍ മൂലം, ആറു മാസം മുമ്പ് മരണപ്പെട്ട പിതാവിന്റെ അനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു പോലും തനിക്ക് സാധിച്ചിട്ടില്ല. ഇതെല്ലാം കടുത്ത അനീതിയാണെന്നും സാക്കിര്‍ നായിക് പറയുന്നു.


Dont Miss ബാറുകള്‍ തുറക്കാനുള്ള എല്‍.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്ന് യു.ഡി.എഫ് നേതാവ് ഷിബു ബേബി ജോണ്‍


സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ നേരിട്ട് കാണുന്നതിനു അവസരം ഇതിനിടെ ലഭിച്ചിരുന്നു. ഇസ്ലാമിക സമൂഹത്തിന് മഹത്തായ സംഭാവനകളാണ് അദ്ദേഹം നല്‍കുന്നത്.

സൗദി അറേബ്യയിലെ രാജാവായല്ല ഇസ്ലാമിന്റെ സേവകന്‍ എന്ന നിലയിലാണ് താന്‍ സ്വയം കാണുന്നതെന്നാണ് സല്‍മാന്‍ രാജാവ് തന്നെ അറിയിച്ചതെന്നും സാക്കിര്‍ നായിക് പറഞ്ഞു.

സാക്കിര്‍ നായിക് മലേഷ്യന്‍ പൗരത്വത്തിനായി അപേക്ഷിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) യുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മലേഷ്യയില്‍ സാക്കിര്‍ നായിക്കിന് സ്ഥിരം വസതിയുണ്ടെന്നും എന്നാല്‍, ഇപ്പോള്‍ പൗരത്വത്തിന് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം ആയിട്ടില്ലെന്നാണ് എന്‍.ഐ.യ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. സാക്കിര്‍ നായിക്കിന്റെ പൗരത്വ അപേക്ഷ നിരസിക്കാന്‍ നയതന്ത്രപരമായി ഇന്ത്യ നീങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Advertisement