ന്യൂദല്‍ഹി: ജിമെയില്‍ സ്റ്റോറേജ് ഗൂഗിള്‍ 2.5ജിബി ഉയര്‍ത്തി. ഇതോടെ ജിമെയിലിന്റെ സ്റ്റോറേജ് കപ്പാസിറ്റി 7ജിബിയില്‍ നിന്നും 10ജിബിയായി ഉയരും. നാളിതുവരെ ഗൂഗിള്‍ പടിപടിയായി ജിമെയില്‍ സ്റ്റോറേജ് കൂട്ടി വരികയാണ്. തുടക്കത്തില്‍ ഒരു ജിബി മാത്രമായിരുന്നു ജിമെയിലിന്റെ സ്റ്റോറേജ് കപ്പാസിറ്റി.

ജിമെയില്‍ സ്റ്റോറേജ് ഒറ്റയടിക്ക് പത്ത് ജിബിയായി മാറില്ലെന്നും പതുക്കെ എല്ലാവരുടെയും സ്റ്റോറേജ് പത്ത് ജിബിയിലെത്തുമെന്നും ഗൂഗിളിന്റെ ജിമെയില്‍ ടീമിലെ സോഫ്‌റ്റെ വെയര്‍ എഞ്ചിനീയറായ നിക്കോളാലസ് ബെഹ്‌റന്‍സ് അവരുടെ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു.

ജിമെയില്‍ സ്റ്റോറേജ് നിശ്ചിതമല്ലെന്നും പടിപടിയായി അതിന്റെ നില ഉയര്‍ത്തുമെന്നും ജിമെയിലിന്റെ ആദ്യ വാര്‍ഷികത്തില്‍ തന്നെ തങ്ങള്‍ പറഞ്ഞിരുന്നുവെന്നും തുടര്‍ന്നും മാറ്റങ്ങളുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

Malayalam News

Kerala News in English