എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ പത്ത് വിദേശികള്‍ വെടിയേറ്റ് മരിച്ചു
എഡിറ്റര്‍
Sunday 23rd June 2013 10:56am

pakisthan

ഇസ്‌ലാമാബാദ്:  പാക്കിസ്ഥാനില്‍ പത്ത് വിദേശി വിനോദ സഞ്ചാരികള്‍ വെടിയേറ്റ് മരിച്ചു. പാക്കിസ്ഥാന്റെ വടക്കന്‍ മേഖലയിലാണ് സംഭവം. ഹോട്ടലില്‍ താമസിച്ചിരുന്ന വിദേശികളെയാണ് വെടിവെച്ചത്.

വിദേശികള്‍ താമസിച്ച ഹോട്ടലില്‍ ഇന്നലെ രാത്രി അപരിചതര്‍ എത്തിയിരുന്നെന്നും ഇവരാണ് വെടിവെപ്പ് നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

Ads By Google

കൊല്ലപ്പെട്ട വിദേശികളുടെ രാജ്യം ഏതാണെന്ന് ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ ചൈനയില്‍ നിന്നും എത്തിയവരാണ് അക്രമത്തിന് ഇരയായതെന്നാണ് അനൗദ്യോഗിക വിവരം.

അക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഹോട്ടലില്‍ സുരക്ഷാ സേന നിലയുറപ്പിച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ അക്രമിക്കപ്പെട്ടവരുടെ മൃതദേഹം ഹെലികോപ്റ്റര്‍ വഴിയാകും പുറത്തേക്ക് കൊണ്ടുവരിക.

പാക്കിസ്ഥാനിലെ ഈ മേഖലയില്‍ ആദ്യമായാണ് ആക്രമണം ഉണ്ടാകുന്നത്.

Advertisement