എഡിറ്റര്‍
എഡിറ്റര്‍
ഈ ഭക്ഷണസാധനങ്ങള്‍ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുതേ!
എഡിറ്റര്‍
Tuesday 7th February 2017 3:23pm

food

ഭക്ഷണസാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ചൂടാക്കി കഴിക്കുന്ന ശീലം പലയാളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം ശീലം പലപ്പോഴും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തലാവും. ചില ഭക്ഷണസാധനങ്ങള്‍ ചൂടാക്കി കഴിക്കുന്നത് വിഷംഭക്ഷിക്കുന്നതിന് തുല്യമാണ്. അത്തരം ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് പറയാം.

ഉരുളക്കിഴങ്ങ്

വീണ്ടും ചൂടാക്കുമ്പോള്‍ ഉരുളക്കിഴങ്ങിലെ പോഷകമൂല്യങ്ങളെല്ലാം നഷ്ടമാകാം. ചൂടാക്കാതെ തന്നെ റൂം ടെമ്പറേച്ചറില്‍ കൂടുതല്‍ സമയം വെച്ചാല്‍ പോലും ഉരുളക്കിഴങ്ങ് വിഷമയമാകും. ഇത് ചിലപ്പോള്‍ ഭക്ഷ്യവിഷബാധയ്ക്കുവരെ കാരണമാകും.

ചോറ്

ചോറ് നമ്മള്‍ സൂക്ഷിക്കുന്ന രീതിയും പ്രശ്‌നങ്ങളുണ്ടാക്കാം. അരിയില്‍ ചില കോശങ്ങള്‍ ബാക്ടീരിയകളായി മാറാം. ഇത് കുക്ക് ചെയ്താലും അതേപടിയുണ്ടാവും. കുക്ക് ചെയ്ത ഭക്ഷണം കുറേസമയം റൂം ടെമ്പറേച്ചറില്‍ സൂക്ഷിച്ചാലും ബാക്ടീരിയ വര്‍ധിക്കും. ഇത് ഡയേറിയ പോലുള്ള രോഗങ്ങള്‍ക്കിടയാക്കും.

മുട്ട

ഉയര്‍ന്ന ചൂടില്‍ മുട്ട വീണ്ടും ചൂടാക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ചിക്കന്‍

ചിക്കനില്‍ ധാരാളം പ്രൊട്ടീന്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും ചൂടാക്കുമ്പോള്‍ ഇത് പ്രോട്ടീനെ നെഗറ്റീവായി ബാധിക്കും. വീണ്ടും ചൂടാക്കുകയാണെങ്കില്‍ തന്നെ വളരെ ചെറിയ ചൂടിലേ ചൂടാക്കാവൂ.

Advertisement