സനാ: യമനില്‍ 10 അല്‍ഖയിദാ പ്രവര്‍ത്തകര്‍ സുരക്ഷസേന നടത്തിയ റെയ്ഡില്‍ പിടിയിലായി. യമനിലെ പ്രധാന എണ്ണക്കമ്പനികളില്‍ സ്‌ഫോടനം നടത്താനെത്തിയ തീവ്രവാദികളെയാണ് പിടികൂടിയതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിസര്‍ക്കാര്‍ തിരച്ചില്‍ നോട്ടീസ് നല്‍കിയിരുന്ന അബ്ദുല്ല ഫരാസ് മുഹമ്മദും പിടിയിലായവരില്‍ പെടുന്നു.

കഴിഞ്ഞദിവസം പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളനുസരിച്ചാണ് കൂടുതല്‍ അല്‍ഖയിദ പ്രവര്‍ത്തകര്‍ പിടിയിലായത്.