Categories

പെണ്‍കുട്ടികള്‍ക്കിടയില്‍ സെക്‌സിനോടുള്ള താത്പര്യം കൂടുന്നു

പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സെക്‌സിനോടുള്ള താത്പര്യം കൂടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ ഗവേഷകര്‍ 328 പെണ്‍കുട്ടികളെ വെച്ച് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കാര്യം കണ്ടെത്തിയത്.

പഠനം നടത്തിയ കുട്ടികളില്‍ പതിമൂന്നില്‍ ഒരാള്‍ക്ക് മള്‍ട്ടി പേഴ്‌സണല്‍ സെക്‌സില്‍ താത്പര്യമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ എമിലി റോത്ത്വാന്റെ അഭിപ്രായത്തില്‍ പെണ്‍കുട്ടികളോ അവരുടെ കാമുകന്‍മാരോ അശ്ലീല ചിത്രങ്ങള്‍ കണ്ടിട്ടുള്ളവരാണെങ്കില്‍ ഇവര്‍ക്ക് സെക്‌സിനോടുള്ള താതാപര്യം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാകുമെന്നാണ് പറയുന്നത്.

ഗ്രൂപ്പ് സെക്‌സില്‍ താത്പര്യമുള്ളവരില്‍ മൂന്നില്‍ ഒരാള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.കൗമാരക്കാര്‍ക്കിടയിലെ സെക്‌സ് നിറഞ്ഞ ചിത്രങ്ങളും ഗ്രൂപ്പ് സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ വിശദമായ പഠനം ആവശ്യമാണെന്നാണ്  വിദഗ്ധരുടെ അഭിപ്രായം.

Malayalam News

Kerala News In English

5 Responses to “പെണ്‍കുട്ടികള്‍ക്കിടയില്‍ സെക്‌സിനോടുള്ള താത്പര്യം കൂടുന്നു”

  1. shiyas

    ഇത് മഹാ ക്രൂരതയാണ് ,ഒരിക്കലും ഇത്തരം വാര്‍ത്തകള്‍ ഇവിടെ പ്രതീക്ഷിക്കുന്നില്ല ,യൂറോപ്പിലും അമേരിക്കയിലും കുത്തഴിഞ്ഞ ലൈ൦ഗീഗത ആസ്വതിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള ഒരു വ്യാജ റിപ്പോര്‍ട്ട് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിലെ രഹസ്യ അജണ്ട എന്താണ് ,,,പരോക്ഷമായി നിങ്ങളും ഇതിനെ പ്രോത്സാഹിപ്പിക്കുക യല്ലേ ,ഗ്രൂപ്പ് സെക്സും ,ബ്ലൂ ഫിലിമും ,മയക്കുമരുന്നും മറ്റുള്ളവര്‍ ധരാള മായി ഉപയോഗിക്കുന്നു എന്ന് വാര്‍ത്ത നല്‍കുമ്പോള്‍ ,അത് ചെയ്യാനുള്ള താല്പര്യം ഇത് വായിക്കുന്നവര്‍ക്കും ഉണ്ടാകില്ലേ ? ഇത്തരം സാമ്രാജ്യത്വ രഹസ്യ അജണ്ടകള്‍ ഇവിടെ വാര്‍ത്തക ളായി പ്രതീക്ഷിക്കുന്നില്ല ,ഈ സ്ഥലം മറ്റെന്തെങ്കിലും കാര്യത്തിനു വേണ്ടി ഉപയോഗിചൂടായിരുന്നോ ???

  2. manesh

    ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇത്തരം വാര്‍ത്തകള്‍ അല്ല ……………

  3. മാന്യന്‍

    വെറും 328 പെണ്‍കുട്ടികളെ വെച്ച് നടത്തിയ പഠനത്തിന്റെ പുറത്ത് ഇങ്ങനെ എല്ലാ പെണ്‍കുട്ടികളെയും അടക്കി പറയുന്നത് ന്യായമാണോ ..ഡൂല്‍ന്യൂസിന് വട്ടായോ?

  4. crash

    ??????????/

  5. manooh

    ദയവായി നല്ല വാര്‍ത്തകള്‍ നല്‍കി സമൂഹത്തില്‍ നന്മ പ്രചരിപ്പിക്കുന്നതില്‍ പങ്കാളിയാക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.