Categories

ക്‌സോളോ ക്യൂ700എസ്; വില 9,999 രൂപ

Xolo-Q700s

ന്യൂദല്‍ഹി: ദിവസേന സ്മാര്‍ട്‌ഫോണ്‍ വിപണയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ വലിയ ബഹളമൊന്നുമില്ലാതെ എത്തിയിരിക്കുകയാണ് ക്‌സോളോ ക്യൂ700എസ്. 4.5 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ പുതിയ മോഡലില്‍ 8 എം.പിയാണ് ക്യാമറ.

1.3 GHz ക്വാഡ് കോര്‍ പ്രോസസ്സറാണ് ക്യൂ700 എസില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി മൈക്രോ എസ്ഡി കര്‍ഡ്, 1 ജിബി റാം എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഒ.എസാണ് ഉള്ളത്. ഡ്യുവല്‍ സിം ഫോണാണെന്നതാണ് മറ്റൊരു സവിശേഷത. 1080പി വീഡിയോ റെക്കോര്‍ഡിങ്ങും ക്യൂ700എസില്‍ സാധിക്കും.

ഓണ്‍ലൈന്‍ വഴി മൊബൈല്‍ ലഭ്യമാകാന്‍ 9,999 രൂപയാണ് വില.

Tagged with: