എഡിറ്റര്‍
എഡിറ്റര്‍
ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ ടെയ്‌ലര്‍ തന്നെ ചുംബിച്ചു: ലേഡി ഗാഗ
എഡിറ്റര്‍
Sunday 24th November 2013 12:47pm

lady-gaga-taylor-kinney

ലോസ് ആഞ്ചെല്‍സ്: ആദ്യ കൂടിക്കാഴ്ച്ചയില്‍ തന്നെ കാമുകന്‍ ടെയ്‌ലര്‍ കിന്നി തന്നെ ചുംബിച്ചെന്ന് പോപ് താരം ലേഡി ഗാഗ. ലേഡി ഗാഗയുടെ ആല്‍ബമായ യൂ ആന്റ് ഐയുടെ സെറ്റില്‍ വെച്ചാണ് ടെയ്‌ലറും ലേഡി ഗാഗയും ആദ്യമായി കണ്ടുമുട്ടുന്നത്.

തന്റെ മുന്നിലെത്തിയ ടെയ്‌ലര്‍ ഒരു മുന്നറിയിപ്പുമില്ലാതെ തന്നെ കയറി ചുംബിക്കുകയായിരുന്നുവെന്നാണ് ലേഡി ഗാഗ പറയുന്നത്. ഒരു ചാറ്റ് ഷോയിലാണ് ലേഡി ഗാഗ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ഷൂട്ട് നടന്നുകൊണ്ടിരിക്കേ ടെയ്‌ലര്‍ തന്നെ പെട്ടന്ന് ചുംബിച്ചു. അത് സക്രിപ്റ്റിലില്ലായിരുന്നു. പെട്ടന്നുണ്ടായ നീക്കത്തില്‍ ഞാന്‍ അല്‍പ്പം പതറിപ്പോയി. ടെയ്‌ലര്‍ ഗൗരവത്തില്‍ ചെയ്തതാണോ അതോ കളിയായിട്ടാണോ എന്നായിരുന്നു എന്റെ സംശയം.

ടെയ്‌ലറാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറഞ്ഞുമില്ല. കൂടുതലൊന്നും ആലോചിക്കാതെ ഞങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഒരു വര്‍ഷമായി ഗാഗയും ടെയ്‌ലറും പ്രണയത്തിലാണ്. എന്തായാലും ആ ചുംബനത്തോടെയാണ് തങ്ങള്‍ പ്രണയത്തിലായതെന്നാണ് ലേഡി ഗാഗ ഇപ്പോള്‍ പറയുന്നത്.

Advertisement