Categories

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുനന്ദ പുഷ്‌കറിന്റെ ബന്ധുക്കള്‍

sunanda

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

സുനന്ദയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ ചെന്നിക്കുത്ത് വരാറുണ്ടായിരുന്നു. അതില്‍ കൂടുതല്‍ അസുഖമൊന്നും സുനന്ദയ്ക്കില്ല. സുനന്ദ പുഷ്‌കറിന്റെ ബന്ധുക്കളായ സഞ്ജയ് പണ്ഡിറ്റ് ഭാര്യ അനു പണ്ഡിറ്റ് എന്നിവര്‍ പറയുന്നു.

ജീവിതത്തില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ സുനന്ദ ഏറെ സംഘര്‍ഷം അനുഭവിച്ചിരുന്നതായും ഇവര്‍ പറയുന്നു.

ജീവതത്തില്‍ ഏറെ പോരാടിയാണ് സുനന്ദ ഈ നിലയിലെത്തിയത്. വളരെ കരുത്തയായ സ്ത്രീയായിരുന്നു അവര്‍. അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ജീവിതത്തോട് അവര്‍ നടത്തിയ പോരാട്ടം ഞങ്ങള്‍ കണ്ടതാണ്.

സുനന്ദയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണം. അവരുടെ മരണം ഞെട്ടിക്കുന്നതാണ്. സഞ്ജയ് പറഞ്ഞു. സുനന്ദ പുഷ്‌കറിന്റെ മരണം അസ്വാഭാവികമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ശരീരത്തില്‍ മുറിപ്പാടുകളും നീല നിറവും കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.