എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20: നെതര്‍ലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആറു റണ്‍സ് ജയം
എഡിറ്റര്‍
Thursday 27th March 2014 9:50pm

soth-africa

ചിറ്റഗോങ്: ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ നെതര്‍ലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആറു റണ്‍സ് ജയം.

അവസാന ഓവര്‍ വരെ പൊരുതിയാണ് നെതര്‍ലാന്‍ഡ് ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ കീഴടങ്ങിയത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാന്‍ഡ് മത്സരം അവസാനിക്കാന്‍ എട്ട് പന്ത് ശേഷിക്കെ 139 റണ്‍സിന് ഓള്‍ ഔട്ടായി.

28 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗാണ് നെതര്‍ലാന്‍ഡിന്റെ ടോപ്പ്‌സ്‌കോറര്‍. 20 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റുകളാണ്  മത്സരത്തില്‍ നെതര്‍ലാന്‍ഡിന് നഷ്ടമായത്.

കരിയറിലെ തന്റെ മികച്ച പ്രകടനം പുറത്തെടുത്ത നെതര്‍ലാന്‍ഡ് ബൗളര്‍ അഹ്‌സാന്‍ മാലിക്കിന്റെ ബലത്തിലാണ് സൗത്താഫ്രിക്കയെ 145 ന് ചുരുട്ടിക്കൂട്ടാനായത്. മത്സരത്തില്‍ അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയക്ക് വേണ്ടി ലെഗ്‌സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ 21 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റെടുത്തപ്പോള്‍ ഫാസ്റ്റ് ബൗളര്‍ ഡൈ്വന്‍ സ്്‌റ്റൈന്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സെടുത്തത്.

ഈ മത്സരത്തില്‍ ജയിക്കാനായതോടെ സൗത്താഫ്രിക്കയ്ക്ക് നാല് പോയന്റ് ലഭിച്ചു. എന്നാല്‍ നെതര്‍ലാന്റ്‌സിന് ഇതുവരെയും അക്കൗണ്ട് തുറക്കാനായിട്ടില്ല.

Advertisement