എഡിറ്റര്‍
എഡിറ്റര്‍
പഴയ ആപ്പിള്‍ വേണ്ടെന്ന് സര്‍വ്വെ
എഡിറ്റര്‍
Wednesday 22nd January 2014 4:37pm

apple-iphone4

ന്യൂദല്‍ഹി: ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ തിരികെ കൊണ്ടുവരാനൊരുങ്ങുന്ന ‘ഐഫോണ്‍ 4’ വാങ്ങാനാളുണ്ടാവില്ലെന്ന് സര്‍വ്വെ.

സര്‍വ്വെയില്‍ പങ്കെടുത്ത 80 ശതമാനം ആളുകളും നാലു വര്‍ഷം പഴക്കമുള്ള ഈ മോഡല്‍ വാങ്ങില്ലെന്ന അഭിപ്രായക്കാരാണ്. ആപ്പിളിന്റെ പുതിയ മോഡലുകളായ 5എസ്, 5സി എന്നിവയേക്കാളും വില കുറവായിരിക്കുമെങ്കിലും ‘ഐഫോണ്‍ 4’ വേണ്ടെന്ന പക്ഷക്കാരാണ്.

പഴയ സാങ്കേതികവിദ്യയിലുള്ള ഈ ഫോണ്‍ വാങ്ങാന്‍ താത്പര്യം കാണിച്ചത് 17 ശതമാനം പേര്‍ മാത്രം. മൂന്ന് ശതമാനത്തോളം പേര്‍ വാങ്ങാനും വാങ്ങാതിരിക്കാനും സാധ്യതയുള്ളവരുമാണ്.

ഐ.ബി.എന്‍ ലൈവ് നടത്തിയ സര്‍വ്വെയില്‍ 2678 പേരാണ് പങ്കെടുത്തത്.

ആപ്പിളിന്റെ പുതിയ മോഡലുകളായ 5എസും 5സിയും  വിപണിയിലെത്തിയതോടെയാണ് ‘ഐഫോണ്‍ 4’ കഴിഞ്ഞ സെപ്റ്റംബറോടെ കമ്പനി നിര്‍ത്തലാക്കിയത്.

എന്നാല്‍ ഫ്‌ളിപ്പ് കാര്‍ട്ടിലൂടെ മോഡല്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ആപ്പിള്‍. മോഡല്‍ ഇറങ്ങിയ സമയത്ത് 26500 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ 2199ന് ഫ്‌ളിപ്പ് കാര്‍ട്ടിലൂടെയും 22750ന് ഇബേയിലൂടെയും ലഭിക്കും.

Advertisement