എഡിറ്റര്‍
എഡിറ്റര്‍
നിയമങ്ങള്‍ മാറിയത് കൂടുതല്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചു: രോഹിത് ശര്‍മ
എഡിറ്റര്‍
Sunday 3rd November 2013 4:54pm

rohith-sharma

ബാംഗ്ലൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ താന്‍ കസറാന്‍ കാരണം ക്രിക്കറ്റ് നിയമങ്ങള്‍ മാറിയതാണെന്ന് ഇന്ത്യന്‍ താരം ##രോഹിത് ശര്‍മ.

സര്‍ക്കിളിനുള്ളില്‍ അഞ്ച് ഫീല്‍ഡര്‍മാരെ ഉള്‍ക്കൊള്ളിക്കുന്ന നിയമമാണ് എന്നെ സഹായിച്ചത്. രോഹിത് പറയുന്നു. എന്റെ സ്‌കോറിനെ പറ്റി ചിന്തിക്കാതെയാണ് കളിച്ചത്.

വളരെ പതുക്കെയാണ് ഞാന്‍ സ്‌കോര്‍ നില കൂട്ടാറ്. എന്റെ  ഇന്നിങ്‌സ് ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാകും. പക്ഷേ, അഞ്ച് ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിനുള്ളില്‍ വന്നത് ഈസിയായി കളിക്കാന്‍ സഹായിച്ചു. രോഹിത് പറയുന്നു.

രോഹിതിന്റെ മികവിലാണ് കഴിഞ്ഞ ദിവസം ഇന്ത്യ സീരീസ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയെ 3-2 ന് തറപറ്റിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിനത്തില്‍ 57 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മഴകാരണം പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. 114 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച രോഹിത്  158 പന്തില്‍ 16 സിക്‌സും 12 ഫോറും ഉള്‍പ്പെടെ 209 റണ്‍സെടുത്താണ് അവസാന ഓവറില്‍ പുറത്തായത്.

Advertisement