ആഖ്യാനത്തിന്റെ പുതുമകളുമായി തിയറ്ററുകളില്‍ നിറഞ്ഞോടിയ ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിന് ശേഷം ലാല്‍ജോസ് പുതിയ ചിത്രത്തിലേക്ക്. പൃഥ്വിരാജാണ് ചിത്രത്തില്‍ നായകനാകുന്നത്.

പ്രകാശ് മൂവിടോണിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് ബോബി, സജ്ഞയന്‍ ടീമാണ് തിരക്കഥയൊരുക്കുന്നത്.

നവാഗത സംവിധായകന്‍ ഫസലിന്റെ മുംബൈ ദോസ്ത് എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു പൃഥ്വി. എന്നാല്‍ തിരക്കഥാകതൃത്തുക്കളായ റാഫി-മെക്കാര്‍ട്ടിന്‍ ടീമിലെ പ്രശ്‌നങ്ങള്‍ കാരണം ചിത്രം നീണ്ടുപോകുകയാണെന്നാണ് അറിയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് ഹിറ്റുകളുടെ ലിസ്റ്റില്‍ ഇടംനേടിയിരുന്നു. കൂടാതെ ലാല്‍ജോസിന്റെ  ‘അച്ഛനുറങ്ങാത്ത വീട്ടിലും’ പൃഥ്വിരാജ് അതിഥി റോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.