എഡിറ്റര്‍
എഡിറ്റര്‍
ലാവ ഐറിസ് 405, 4 ഇഞ്ച് ഡിസ്‌പ്ലേ; വില: 6,999 രൂപ
എഡിറ്റര്‍
Saturday 4th January 2014 3:41pm

Lava-Iris-405

ന്യൂദല്‍ഹി: ലാവ ഐറിസ് 405 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന്റെ വില 6,999 രൂപയാണ്. 1.3 GHz ഡ്യൂവല്‍ കോര്‍ പ്രോസസ്സറാണ് ഈ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ആന്‍്‌ഡ്രോയിഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാവ ഐറിസ് 405 ല്‍ ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് കളറുകളിലായാണ് ഫോണ്‍ ലഭ്യമാവുക.

എല്‍.സി.ഡി WVGA ഡിസ്‌പ്ലേയാണ് ലാവ ഐറിസിന്റെ മറ്റൊരു പ്രത്യേകത. 4 ജി.ബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് എന്നിവയുമുണ്ട്.

5 മെഗാപിക്‌സലാണ് ക്യാമറ.  720p HD വീഡിയോ റെക്കോര്‍ഡിങ്, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. പനോരമ മോഡ്, ബര്‍സ്റ്റ് മോഡ്, സ്‌മൈല്‍ ഡിറ്റക്ഷന്‍ മോഡ്, എച്ച്.ഡി.ആര്‍ മോഡ് എന്നിവ ക്യാമറാ ഫീച്ചേര്‍സ് ആണ്.

Advertisement