എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നേരിടുന്നത് വെല്ലുവിളി: പാക് ബൗളര്‍ സഈദ് അജ്മല്‍
എഡിറ്റര്‍
Saturday 29th March 2014 12:55pm

ajmal

കറാച്ചി: ട്വന്റി-20 ലോകക്കപ്പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ഒരിക്കല്‍ കൂടി നേരിടാന്‍ കാത്തിരിക്കുകയാണ് പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സഈദ് അജ്മല്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയുന്നത് താന്‍ ഏറെ ആസ്വദിക്കുന്നതായും താരം പറഞ്ഞു.

ട്വന്റി-20 മത്സരങ്ങളില്‍ പന്തെറിയുക എന്നത് ബൗളര്‍മാരെ സംബന്ധിച്ച് ഏറെ വെല്ലുവിളിയാര്‍ന്ന കാര്യമാണെന്നും അതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയുക എന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണെന്നും സഈദ് അജ്മല്‍ പറഞ്ഞു. ഇന്ത്യ-പാക് മത്സരങ്ങളിലെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നും താരം വ്യക്തമാക്കി.

ബംഗ്ലാദേശിലെ പിച്ച് സ്പിന്‍ ബൗളര്‍മാരെ തുണക്കുന്നതാണെങ്കിലും ട്വന്റി-20 മത്സരത്തിലെ ഉയര്‍ന്ന സ്‌കോറിങ് ട്രെന്റ് കാരണം ബൗളര്‍മാരെ സംബന്ധിച്ച് മത്സരം കടുപ്പമേറിയതാകുകയാണെന്നും അജ്മല്‍ പറഞ്ഞു.

ട്വന്റി-20 ലോകക്കപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയോട് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. വരാനിരിക്കുന്ന രണ്ടു മത്സരങ്ങളില്‍ വിജയിച്ചാലേ പാക്കിസ്ഥാന് സെമി ഫൈനലില്‍ എത്താനാവുകയുള്ളൂ. ബംഗ്ലാദേശും വെസ്റ്റ് ഇന്‍ഡീസുമാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരത്തിലെ എതിരാളികള്‍.

ഈ രണ്ടു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ നേരിടണമെന്നതാണ് തന്റെ ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement