കളികള്‍ വരുന്ന വഴികള്‍
Discourse
കളികള്‍ വരുന്ന വഴികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 4:47 pm

കളികളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കളികളെ കുറിച്ച് അല്‍പ്പമെങ്കിലും അറിയാത്തവരും ചുരുക്കമായിരിക്കും. പ്രത്യേകിച്ച് കുട്ടികള്‍. ടി.വി തുറന്നാല്‍ സ്‌പോര്‍ട്‌സ് മാത്രം കാണുന്ന വിരുതന്‍മാരും ഉണ്ട്.

ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ് തുടങ്ങി അനേകായിരം കളികള്‍ ഉണ്ട്. എന്നാല്‍ ഈ കളികളുടെയൊക്കെ ചരിത്രം എങ്ങനെയാണെന്ന് കൂട്ടുകാര്‍ക്ക് അറിയാമോ?

ടെന്നിസ് എന്ന കളിയുടെ ചരിത്രം എന്താണെന്ന് നമുക്ക് നോക്കാം. ടെനറ്റ്‌സ് എന്ന പഴയ ഫ്രഞ്ച് വാക്കില്‍ നിന്നാണ് ടെന്നിസ് എന്ന വാക്കിന്റെ ഉത്ഭവം. ഏതാണ്ട് 25000 വര്‍ഷം മുന്‍പ് ടെന്നിസിനോട് സാമ്യമുള്ള ഒരു വിനോദം ഈജിപ്തിലും പേര്‍ഷ്യയിലുമൊക്കെ പ്രചരിച്ചിരുന്നു.

പിന്നീട് ഇത് ഗ്രീസിലേക്കും റോമിലേക്കും ഒക്കെ വ്യാപിച്ചു. പില്‍ക്കാലത്ത് ഇത് ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും പ്രഭുക്കന്‍മാരുടെ വിനോദമായി മാറി. 14ാം നൂറ്റാണ്ടിലും മറ്റും ബ്രിട്ടനില്‍ പ്രഭുക്കന്‍മാരുടെ കളിയായി ഇത് മാറി.

അക്കാലത്ത് ബാഡ്മിന്റനോടും മറ്റും സാദൃശ്യമുണ്ടായിരുന്ന ഈ കളി പിന്നീട് ടെന്നിസ് എന്ന പേരോടുകൂടി ഇംഗ്ലണ്ടിലും മറ്റും നിലവില്‍ വന്നു. 1877ല്‍ വിംബിള്‍ഡണിലാണ് ടെന്നിസിലെ ആദ്യ അന്തര്‍ദേശീയ മത്സരം നടക്കുന്നത്.

എല്ലാവരെയും ആകര്‍ഷിക്കുന്ന മറ്റൊരു കളിയാണ് വോളിബോള്‍. വില്യം ജി മോര്‍ഗനാണ് വോൡബോളിന്റെ ഉപജ്ഞാതാവ്. ബാസ്ക്കറ്റ് ബോളിനേക്കാള്‍ എളുപ്പമുള്ള ഒരു വിനോദം അദ്ദേഹം ആവിഷ്‌ക്കരിക്കുകയായിരുന്നു.

1947 ലാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ വരവ്. ഇതോടെ അതിന് പ്രത്യേക നിയമങ്ങളും പ്രതിരോധ മാര്‍ഗങ്ങളുമൊക്കെയുണ്ടായി. 1946 ലാണ് വോളിബോള്‍ ഒരു ഒളിംപിക്‌സ് ഇനമായി മാറുന്നത്.

Malayalam News

Kerala News In English