Administrator
Administrator
ഹോണ്ടയുടെ 100 CC ബൈക്ക് അടുത്തവര്‍ഷം
Administrator
Tuesday 22nd March 2011 12:20pm


ന്യൂദല്‍ഹി: ഹീറോ കമ്പനിയുമായി തെറ്റിപ്പിരിഞ്ഞശേഷം വാഹനവിപണിയില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജപ്പാനീസ് കമ്പനിയായ ഹോണ്ട മോട്ടോര്‍സ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഹീറോയെ കടത്തിവെട്ടി ഇരുചക്ര വാഹനവിപണിയില്‍ ഒന്നാംസ്ഥാനം നേടുമെന്നാണ് ഹോണ്ടയുടെ വെല്ലുവിളി.

ഇതിന്റെ ആദ്യപടിയായി 100 CC ബൈക്ക് അടുത്ത വര്‍ഷം പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ മോഡലുകളെക്കുറിച്ച് പഠനം നടത്താനായി ഒരുസംഘത്തെ തന്നെ കമ്പനി നിയോഗിച്ചുകഴിഞ്ഞു.

ഹീറോയുമായി പിരിഞ്ഞത് സ്വതന്ത്രനിലപാടുകളെടുക്കാന്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഹോണ്ട വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രനിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കുമെന്നും ഹോണ്ട അധികൃതര്‍ പറഞ്ഞു.

26 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഹീറോയും ഹോണ്ടയും നേരത്തേ വേര്‍പിരിഞ്ഞിരുന്നു.ജപ്പാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 26 % നിക്ഷേപം ഏറ്റെടുക്കാമെന്ന ഹീറോയുടെ പുതിയ വാഗ്ദാനമാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്.

Advertisement