Categories

ഹെലികോപ്റ്റര്‍ ഛിന്നഭിന്നമായ നിലയില്‍

helicopter-accdent

ഹൈദരാബാദ്: വൈ.എസ്.ആര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഛിന്നഭിന്നമായിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. ആരും രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. സ്ഥലത്ത് എട്ട് കമാന്റോകള്‍ പരിശോധന നടത്തുകയാണ്. രുദ്രകോണ്ട കുന്നിന്‍ മുകളില്‍ മരത്തില്‍ തൂങ്ങിയ നിലയിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.

അതേസമയം വൈ.എസ്.ആറിന്റെ മകന്‍ നടത്തുന്ന ചാനല്‍ മുഖ്യമന്ത്രി സുരക്ഷിതനാണെന്ന് വ്യക്തമാക്കിു. അല്‍പ സമയത്തിനകം ഇതെക്കുറിച്ച് മുഴുവന്‍ വിവരവും ലഭിക്കുമെന്നാണ് കരുതുന്നത്. തങ്ങളുടെ ജനപ്രിയ നേതാവിനെക്കുറിച്ച് പുതിയ വിവരം വന്ന സാഹചര്യത്തില്‍ രണ്ട് അനുയായികള്‍ ആത്മഹത്യ ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.