Categories

ഹെലികോപ്റ്റര്‍ കണ്ടെത്തി; കത്തിയെന്ന് സംശയം

helicopter-rwഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുമായി കാണാതായ ഹെലികോപ്റ്റര്‍ കത്തിയ നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ മരത്തിനു മുകളില്‍ തൂങ്ങി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണൂലിന് കിഴക്ക് ഭാഗത്ത് നാല്‍പ്പത് നോട്ടിക്കല്‍ മൈല്‍ അകലെയായി രുദ്രകൊണ്ടക്കും റൊളപെന്റക്കും ഇടയിലുള്ള ഒരു കുന്നിന്‍മുകളിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. നല്ലമല്ല വനത്തില്‍ തിരച്ചില്‍ നടത്തുന്ന വ്യോമസേനയുടെ വിമാനമാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. എന്നാല്‍ ഹോലികോപ്റ്റര്‍ ഇടിച്ചിറക്കിയതാണെന്നാണ് വിവരം. എന്നാല്‍ രാജശേഖര റെഡ്ഡിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

എന്നാല്‍, ഹെലികോപ്റ്റര്‍ തകര്‍ന്നതാണോ എന്ന കാര്യം വ്യക്തമല്ലെന്ന് ബാംഗ്ലൂര്‍ എയര്‍ കമാന്‍ഡിന്റെ ഗ്രൂപ്പ് കമാന്‍ഡര്‍ സാഗര്‍ ഭാരതി അറിയിച്ചു. ഹെലികോപ്റ്റര്‍ കണ്ടെത്തിയ സ്ഥലത്തേയ്ക്ക് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ പുറപ്പെട്ടിട്ടുണ്ട്. വനമായതിനാല്‍ ഇവിടെ ഹെലികോപ്റ്ററിന് ഇവിടെ ലാന്‍ഡ് ചെയ്യാന്‍ വിഷമമാണെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.