ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡേയുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്്.

Subscribe Us:

‘ ആരുമായും തര്‍ക്കത്തിന് ഞാനില്ല. സന്തോഷ് ഹെഗ്‌ഡേ ഏറ്റവും മികച്ച നിയമജ്ഞനും ലോകായുക്തയുമാണ്. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ലോകായുക്ത കര്‍ണാടകയിലാണ്, അത് സന്തോഷ് ഹെഗ്‌ഡേ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നിട്ടും എന്തുകൊണ്ടാണ് സംസ്ഥാനത്തെ അഴിമതി തടയാന്‍ അദ്ദേഹത്തിന് സാധിക്കാത്തത് എന്നാണ് എന്റെ ചോദ്യം. റെഡ്ഡി സഹോദരന്‍മാരും മുഖ്യമന്ത്രിയും ചേര്‍ന്ന് അഴിമതിഭരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. അത് തടയാന്‍ സന്തോഷ് ഹെഗ്‌ഡേയ്ക്ക് എന്തുകൊണ്ടാണ് കഴിയാത്തത്?