Categories

Headlines

വിവാദ ലേ­ഖനം : അ­ഞ്ച് യു പി മ­ന്ത്രി­മാര്‍­ക്കെ­തി­രെ കേസ്

ഹല­ക്‌നൗ: ഹിന്ദു മ­ത­ത്തെ അ­വ­ഹേ­ളി­ക്കു­ന്ന ത­ര­ത്തില്‍ മാ­സി­ക­യില്‍ ലേഖ­നം പ്ര­സി­ദ്ധീ­ക­രി­ച്ച­തി­ന് ഉ­ത്തര്‍ പ്ര­ദേ­ശി­ലെ അ­ഞ്ച് മ­ന്ത്രി­മാര്‍­ക്കെ­തി­രെ കേ­സെ­ടു­ക്കാന്‍ കോട­തി ഉ­ത്ത­രവ്. ഭ­ര­ണ­ക­ക്ഷിയാ­യ ബ­ഹു­ജന്‍ സ­മാ­ജ്‌വാ­ദി പാര്‍­ട്ടി­യി­ലെ മ­ന്ത്രി­മാരാ­യ സ്വാ­മി പ്ര­സാ­ദ് മൗര്യ, ബാ­ബു­സി­ങ് കു­ഷ്വ, ബാ­ബു പ്ര­സാദ്, പ്ര­സാ­ദ് നാ­ഥ്, ന­സീ­മു­ദ്ധീന്‍ സി­ദ്ദീ­ഖി എ­ന്നി­വര്‍­ക്കെ­തി­രെ­യാ­ണ് കേസ്.

ഹി­ന്ദി പ്ര­സി­ദ്ധീ­ക­ര­ണമാ­യ അം­ബേ­ദ്­കര്‍ മാ­സി­ക­യില്‍ ഹി­ന്ദു ദൈ­വങ്ങ­ളെ അ­ധി­ക്ഷേ­പിച്ചു­കൊ­ണ്ട് ലേഖ­നം പ്രി­ദ്ധീ­ക­രി­ച്ച­തു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് കേ­സ്. അ­ഞ്ച് മ­ന്ത്രി­മാര്‍ മാ­സി­ക­യു­ടെ ര­ക്ഷാ­ധി­കാ­രി­ക­ളാണ്. മാ­സി­ക­യു­ടെ ചീ­ഫ് എ­ഡി­റ്ററും മന്ത്രി പ്ര­സാ­ദ് നാ­ഥി­ന്റെ മ­ക­നുമാ­യ രാ­ജീ­വ് ര­ത്‌­ന, അ­ഞ്ച് ജീ­വ­ന­ക്കാര്‍ എ­ന്നി­വര്‍­ക്കെ­തി­രെയും കേ­സുണ്ട്. ബ­ഹ്‌­റാ­യി­ച്ച് പ്രാ­ദേശിക കോ­ട­തി­യു­ടെ­താ­ണ് ഉ­ത്ത­ര­വ്.

കു­റ്റ­ക്കാര്‍­ക്കെ­തി­രെ എഫ് ഐ ആര്‍ ര­ജി­സ്റ്റര്‍ ചെ­യ്യാന്‍ കോട­തി പോ­ലീസി­നോ­ട് നിര്‍­ദേ­ശി­ച്ചി­ട്ടുണ്ട്. മ­റ്റു മ­ത­ങ്ങ­ളു­ടെ വി­കാ­രങ്ങ­ളെ വ്ര­ണ­പ്പെ­ടു­ത്തു­ന്ന­താ­ണ് ലേ­ഖന­മെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ