ലോസ് ആഞ്ചലിസ്: അവതാറിനെ പിന്തള്ളി 82ാമത് ഓസ്‌കാറിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദി ഹര്‍ട്ട് ലോക്കറിന്. ലോസ് ആഞ്ചലിസിലെ കൊഡാക് തിയ്യറ്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരുടെ കഥ പറഞ്ഞ സിനിമയാണ് ദ ഹര്‍ട്ട് ലോക്കര്‍. സിനിമയുടെ ഇതിന്റെ സംവിധായിക കാതറിന്‍ ബിഗ്ലോയാണ് മികച്ച സംവിധായിക.

ക്രേസി ഹാര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച നടനും ദ ബ്ലൈന്‍ഡ് സൈഡിലെ അഭിനയത്തിന് സാന്ദ്രാ ബുള്ളക്ക് മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രം ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ് അര്‍ജന്റീനയാണ്്. അവതാറിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് കാതറിന്‍. ഓസ്‌കാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്നത്.

ദ ഹര്‍ട്ട് ലോക്കറിന് ആറും അവതാറിന് മൂന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച സഹനടനായി ക്രിസ്‌റ്റോഫ് വാള്‍ട്‌സും മികച്ച ഗാനമായി റിയാന്‍ ബിങ്ഹാമിന്റെ ‘ദ വെരി കൈന്‍ഡ് ഫ്രം ക്രേസി ഹാര്‍ട്ടും തിരഞ്ഞെടുക്കപ്പെട്ടു. മോണിയാണ് മികച്ച സഹനടി ചിത്രംപ്രഷ്യസ്. നിക്കോളാസ് ഷെമര്‍ക്കിന്‍ സംവിധാനം ചെയ്ത ലോഗാരമയാണ് മികച്ച അനിമേഷറ്റ് ഹൃസ്വ ചിത്രം. തിരക്കഥക്കുള്ള പുരസ്‌കാരം ഹാര്‍ട്ട് ലോക്കര്‍ തിരക്കഥ രചിച്ച മാര്‍ക് ബോര്‍ഡ് നേടി. ഛായാഗ്രഹണംമൗറോ ഫിയോര്‍അവതാര്‍, ചമയം; ബാര്‍നി ബാര്‍മന്‍, മിഡ്‌നി ഹാള്‍, ജോല്‍ ഹാര്‍ലോ ചിത്രം സ്റ്റാര്‍ ട്രെക്ക്. അവതാറിനാണ് കലാസംവിധാനത്തിനുള്ള പുരസ്‌കാരം. ശബ്ദലേഖനം ദ ഹര്‍ട്ട് ലോക്കര്‍പോള്‍ ഓട്ടോസണ്‍. സാന്‍ഡി പവല്‍ യങ് വിക്്‌ടോറിയ എന്ന ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് നേടി. ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡും ദ ഹര്‍ട്ട് ലോക്കറിനാണ്.