Categories

ഹജ്ജ് അഴിമതി: വിദേശമന്ത്രാലയം പരിശോധിക്കുമെന്ന് ശശിതരൂര്‍

shashi_tharoor-rwന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഹജ്ജ്ക്വാട്ട അനുവദിച്ചതുമായി കേന്ദ്രമന്ത്രി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ഇ അഹമ്മദിനെതിരെ വിവാദമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വിഷയം സമഗ്രമായി പരിശോധിക്കാന്‍് വിദേശമന്ത്രാലയം പ്രത്യേക അന്വേഷണം നടത്തും. പ്രമുഖരായ മുസ്‌ലിം നേതാക്കള്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും അന്വേഷണം നടത്തുക.

നേരത്തേ മുന്‍ ജഡ്ജി ഈ വിഷയം പരിശോധിച്ച് ഇക്കൊല്ലം സ്വീകരിച്ച സമീപനം ശരിവെച്ചിട്ടുണ്ടെന്ന് വിദേശകാര്യസഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. ഹജ്ജ് ക്വാട്ട അനുവദിക്കുമ്പോള്‍ മുസ്‌ലിം ജനസംഖ്യ മാത്രം നോക്കിയാല്‍ പോരെന്നും ലഭിക്കുന്ന അപേക്ഷകളുടെ എണ്ണംകൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.പി.യിലേതിനേക്കാള്‍ മുസ്‌ലിം ജനസംഖ്യ കുറവാണെങ്കിലും കേരളത്തില്‍നിന്നുള്ള അപേക്ഷകളുടെ എണ്ണം കൂടുതലാണ്.

വിദേശ മന്ത്രാലയത്തിന്റെ അന്വേഷണ സംഘത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാനും മറ്റ് ചില പ്രമുഖരായ മുസ്‌ലിം നേതാക്കളും ഉണ്ടാകുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കിടയില്‍ ക്വാട്ട അനുവദിക്കുന്നതില്‍ വിവേചനം നടന്നുവെന്നും അഹമ്മദിന്റെ ബന്ധുക്കള്‍ക്ക് അടുത്ത ബന്ധമുള്ള അല്‍ ഹിന്ദ് ട്രാവല്‍ ഏജന്‍സിക്ക് കൂടുതല്‍ ക്വാട്ട നല്‍കിയെന്നുമാണ് ആരോപണം. ഒരു ട്രാവല്‍ ഏജന്‍സിക്ക് പരമാവധി 600 യാത്രക്കാരുടെ ക്വാട്ട മാത്രമേ നല്‍കാവൂ എന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട് ഈ ഏജന്‍സിക്ക് 1700 എണ്ണം നല്‍കിയെന്നും അതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Comments are closed.