തൃശൂര്‍: സൗമ്യ വധക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച് മൊഴി നല്‍കിയ ഡോ. ഉന്മേഷ് നാളെ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്. കേസ് പരിഗണിക്കുന്ന തൃശൂര്‍ അതിവേഗ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് എതിരായ മൊഴി നല്‍കുന്നു എന്നാരോപിച്ച് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. പ്രതിഭാഗത്തിന് അനുകൂലമായി ഉന്മേഷ് മൊഴി നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പാരാതി നല്‍കിയത്.

Subscribe Us:

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഉന്മേഷിന്റെ മൊഴിയാണ് വിവാദമായത്. സൗമ്യയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഉന്മേഷാണെന്നാണ് ആശുപത്രിരേഖകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസുവാണ് പോസ്‌റ്‌മോര്‍ട്ടം നടത്തിയതെന്നാണ് കോടതിയില്‍ നല്‍കിയ രേഖകളില്‍ പറയുന്നത്. ഇത് വിവാദമായതോടെയാണ് ഉന്മേഷിനോട് ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്.