എഡിറ്റര്‍
എഡിറ്റര്‍
സ്‌കൈപ്പ് ഹാക്ക് ചെയ്യപ്പെട്ടു
എഡിറ്റര്‍
Thursday 2nd January 2014 3:31pm

Skype

പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റായ സ്‌കൈപ്പ് ഹക്ക് ചെയ്തു. സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയാണ് ഹാക്കിങ്ങിന് പിന്നില്‍ എന്നാണ് വാര്‍ത്ത. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സൈറ്റാണ് സ്‌കൈപ്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എന്‍.എസ്.എ മൈക്രോസോഫ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതായി വാര്‍ത്ത വന്നിരുന്നു.

എന്‍.എസ്.എയുടെ നിരീക്ഷണത്തെ കുറിച്ച് മുന്‍ എന്‍.എസ്.എ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡനായിരുന്നു വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ് അക്കൗണ്ടുകള്‍ ഉപയോഗിക്കരുതെന്നും അവര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാറിന് വില്‍ക്കുന്നുണ്ടെന്നും സ്‌കൈപ്പിന്റെ പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്‌കൈപ്പിന്റെ ട്വിറ്റര്‍ പേജിലും ഫേസ്ബുക്ക് പേജിലും സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement