തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി പതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തില്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് വി.എസ്.പറഞ്ഞു.

സദാചാരലംഘനത്തിന്റെ പേരില്‍ സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കാമായിരുന്നു. ശശിയെ പുറത്താക്കിതയില്‍ നിങ്ങള്‍ക്കുള്ളതു പോലുള്ള സന്തോഷം എനിക്കുമുണ്ട്. നേരത്തെ ഇത് ചെയ്തിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തേനെയെന്നും വി.എസ്.പറഞ്ഞു.

Subscribe Us: