Subscribe Us:

New Year’s Countdown & MySpace Layouts

ഓരോ പുതു വര്‍ഷപ്പുലരിയും ഓരോ പ്രതീക്ഷകളാണ്. കഴിഞ്ഞ വര്‍ഷത്തെ ഇടര്‍ച്ചകളും പോരായ്മകളും തിരുത്തി മുന്നേറാമെന്നുള്ള പ്രതീക്ഷ. ആ പ്രതീക്ഷകള്‍ നിറവേറ്റപ്പെടണമെങ്കില്‍ ദൃഢനിശ്ചയവും നിറഞ്ഞ ആത്മവിശ്വാസവും പൊരുതി ജയിക്കാനുള്ള അടങ്ങാത്ത അഭിനിവേശവും എന്നും കൂടെക്കരുതേണ്ടതുണ്ട്. പ്രതീക്ഷകളിലേക്കുള്ള ഈ കുതിപ്പ് വര്‍ഷ ആദ്യം തന്നെ അവസാനിക്കാതെ ഉള്‍ക്കരുത്തിന്റെ ബലത്തില്‍ വര്‍ഷം മുഴുവന്‍ പൂത്തുനില്‍ക്കുന്നതുമാകണം. എങ്കില്‍ 2011 ലോകത്തിലെ ഏതൊരു മനുഷ്യനും ഇത് തന്റെ വര്‍ഷമാണെന്ന് ഉറക്കെ പറയാനാകും.

പ്രതീക്ഷകളുടെ തിരയടങ്ങാത്ത കടലുകള്‍ സ്വപ്‌നം കാണുന്നവരെ, നിങ്ങള്‍ക്ക് ടീം ഡൂള്‍ന്യൂസ് നേരുന്നു, ഒരായിരം പുതുവത്സരാശംസകള്‍.