Administrator
Administrator
സ്വത്ത് സമ്പാദനം: കര്‍ണാടക ജഡ്ജിക്കെതിരെ ആരോപണം
Administrator
Wednesday 16th September 2009 3:12pm

pd-dinakar

ന്യൂഡല്‍ഹി: കര്‍ണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകര്‍ അമിത സ്വത്ത് സമ്പാദിച്ചതായി ആരോപണം. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

അഞ്ചോളം നിയമ വിദഗ്ധര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ആഴ്ച വിശദീകരണം ആവശ്യപ്പെട്ടതെന്നാണ് സൂചന. ഫാലി എസ് നരിമാന്‍, ശാന്തി ഭൂഷണ്‍, അശോക് ദേശായ്, രാംജഠ്മലാനി തുടങ്ങിയ പ്രമുഖര്‍ ചീഫ് ജസ്റ്റിനയച്ച കത്തില്‍ പി ഡി ദിനകറിനെ സുപ്രീം കോടതി ജസ്റ്റിസായി നാമനിര്‍ദ്ദേശം നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി ജഡ്ജുമാരായി നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് പേരില്‍ ഒരാളാണ് ദിനകര്‍.

പി ഡി ദിനകരന്‍ 700 ഏക്കറോളം ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു എന്നുമാണ് അഭിഭാഷകരുടെ വിമര്‍ശനം

Advertisement