Administrator
Administrator
സ്രഷ്ടാവിനോട് ഭയത്തിന് പകരം സ്‌നേഹം വളര്‍ത്തണം
Administrator
Saturday 5th September 2009 12:19pm

cmuhammed-faizy-rwദുബൈ: ഭയത്തിനു പകരം കരുണയുടെ കടലായ സ്രഷ്ടാവിനോടുള്ള സ്‌നേഹമാണ് ജനങ്ങളില്‍ വളരേണ്ടതെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി. ചിന്താ വിപ്ലവം സൃഷ്ടിക്കാനും മനുഷ്യര്‍ക്കിടയിലെ അകലം കുറക്കാനും ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സ്‌നേഹ സാമ്രാജ്യം പുനസ്ഥാപിക്കണം. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ ‘വിശുദ്ധ ഖുര്‍ആന്റെ കാരുണ്യ ദര്‍ശനം’ വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വികസ്വര രാഷ്ട്രങ്ങള്‍ വികസിത രാഷ്ട്രങ്ങളെ ഭയപ്പെടുന്നു. സാധാരണക്കാര്‍ സമ്പന്നരുടെ ചൂഷണ മേധാവിത്വത്തെ ഭയപ്പെടുന്നു. ഇവിടെയെല്ലാം സന്തുലിതാവസ്ഥ പുനസ്ഥാപിക്കുവാന്‍ കരുണാര്‍ദ്രമായ സമീപനങ്ങള്‍ക്കു കഴിയുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

അധര്‍മ്മവും അസമത്വവും തുടച്ചുനീക്കിയ പ്രവാചകന്‍ വിവിധ വിഭാഗങ്ങളെ കൂട്ടിയിണക്കിയത് മാതൃകയാണ്. വൈജാത്യങ്ങള്‍ക്കിടയിലും നീതിയുടെ പൂനിലാവുകള്‍ തെളിയിച്ചെടുക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇസ്‌ലാമിന്റെ പരമ്പരാഗത വഴികള്‍ മുറുകെപ്പിടിച്ചുകൊണ്ടു തന്നെ വിശ്വ സാഹോദര്യം ഊട്ടിയുറ്പപിക്കാന്‍ ഈ റമദാനില്‍ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

എസ.് വൈ. എസ് സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്ദുല്‍ അസീസ് സഖാഫി മമ്പാട് സംസാരിച്ചു. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Advertisement