Categories

സ്പീക്കര്‍ക്ക് അതൃപ്തി; നടിയെ ആക്രമിച്ച കേസില്‍ പി.ടി തോമസ് എം.എല്‍.എയുടെ മൊഴി എടുക്കല്‍ മാറ്റി

 

 

തിരുവന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എം.എല്‍.എമാരെ ചോദ്യം ചെയ്തതില്‍ സ്പീക്കര്‍ക്ക് അതൃപ്തി. എം.എല്‍.എ ഹോസറ്റലില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ എം.എല്‍.എമാരായ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുത്തതാണ് സ്പീക്കറുടെ അതൃപ്തിക്ക് കാരണം. തുടര്‍ന്ന് തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ മൊഴിയെടുക്കുന്നത്് മാറ്റിവെച്ചു.

ഉച്ചയോടെയാണ് എം.എല്‍.എമാരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചത് ഇത് മാധ്യമങ്ങളിലുടെ അറിഞ്ഞ സ്പീക്കര്‍ നിയമസഭാ സെക്രട്ടേറിയറ്റിലെ ചീഫ് മാര്‍ഷലിനോട് റിപ്പോര്‍ട്ട് ചോദിച്ചു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നോ എന്ന് സ്പീക്കര്‍ ആരാഞ്ഞു. ഇത് അന്വേഷിക്കാന്‍ ചീഫ് മാര്‍ഷല്‍ എത്തുമ്പോള്‍ അന്വേഷണ സംഘം മുകേഷിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല എന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Read കളക്ടറുടെ തിട്ടൂരം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല; നഴ്‌സുമാര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളും സമരത്തില്‍; നടക്കാതെ പോയത് വിദ്യാര്‍ത്ഥികളെ ഇറക്കി നഴ്‌സുമാരുടെ സമരം പൊളിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനം

തുടര്‍ന്ന് പിടി തോമസിന്റെ മൊഴി രേഖപ്പെടുത്താന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് ചീഫ് മാര്‍ഷല്‍ അറിയിക്കുകയായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 21ന് പി ടി തോമസിന്റെ മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം സുചിപ്പിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ സജീവമായി ഇടപെടുന്ന ആളാണ് പിടി തോമസ് എംഎല്‍എ.സംഭവത്തില്‍ ആദ്യ അറസ്റ്റിന് വഴിവെച്ചതും പിടി തോമസാണ്. സംഭവത്തെ കുറിച്ച് റേഞ്ച് ഐജി പി വിജയന് വിവരം നല്‍കിയതും നടിയുടെ ഡ്രൈവറായിരുന്ന മാര്‍ട്ടിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചതും പിടി തോമസ് ആയിരുന്നു. സ്ഥലത്ത് ആദ്യമെത്തിയ ആളായിട്ടും തന്റെ മൊഴി എടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു.



‘നേതാക്കളുടെ പല്ല് അടിച്ചു കൊഴിക്കാന്‍ ഇറക്കിവിട്ട മഹതിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി ശോഭനമായിരിക്കില്ല’; ചാനല്‍ ചര്‍ച്ചകളില്‍ അസഭ്യവര്‍ഷം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ വായടപ്പിച്ച് എം.എം മണി

കോഴിക്കോട്: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രനെ പേരടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്ത്രി. ചാനല്‍ ചര്‍ച്ചകളില്‍ ശോഭ പുലര്‍ത്തുന്ന ക്ഷുഭിത സ്വഭാവത്തെയായിരുന്നു മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതിക