Categories

സോമനാഥ് ചാറ്റര്‍ജി ബംഗാളില്‍ ഇടത് പ്രചാരണത്തിന്

somanadh chatergy കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എം പ്രചാരണത്തിന് സോമനാഥ് ചാറ്റര്‍ജിയും. കേന്ദ്ര കമ്മിറ്റി അംഗം ഗൗതം ദേബിന്റെ പ്രചാരണത്തിനാണ് സോമനാഥ് എത്തുന്നത്. 24ന് ദംദമ്മില്‍ നടക്കുന്ന പ്രചാരണത്തിന് സോമനാഥ് എത്തുമെന്ന് ഗൗതം ദേബ് തന്നെയാണ് അറിയിച്ചത്.

2004-2009 കാലഘട്ടത്തില്‍ ലോക്‌സഭാ സ്പീക്കറായിരുന്ന ചാറ്റര്‍ജി ഇന്ത്യ-യു.എസ് ആണവകരാറില്‍ പ്രതിഷേധിച്ച് രാജിവെക്കണമെന്ന സി.പി.ഐ.എം ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കി. ബംഗാള്‍ ഘടകത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു പുറത്താക്കലെന്ന് അന്ന് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കേന്ദ്രകമ്മിറ്റി അംഗമായിരിക്കെയായിരുന്നു ചാറ്റര്‍ജിയെ പുറത്താക്കിയത്.

തങ്ങള്‍ക്ക് വേണ്ടി പ്രചാരണം നടത്തണമെന്നാവശ്യപ്പെട്ട് നിരവധി ഇടത് നേതാക്കളില്‍ നിന്ന് തനിക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്ന് സോമനാഥ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ചാറ്റര്‍ജി പറഞ്ഞത്.
‘ ഞാന്‍ പാര്‍ട്ടി വിട്ടതല്ല, എന്നെ ഒരു പരിപാടിയുമായി സഹകരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചതാണ്. എന്റെ മെംബര്‍ഷിപ്പ് തടഞ്ഞത്‌കൊണ്ട് പാര്‍ട്ടിയുടെ ഐഡിയോളജി ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ല. പല സ്ഥലങ്ങളില്‍ നിന്നും പല അവസരങ്ങളും എന്നെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ആശയത്തിന്റെ പേരില്‍ ഞാന്‍ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു. രാജ്യസഭാംഗത്വം നല്‍കാമെന്ന് മന്‍മോഹന്‍ എന്നോട് പറഞ്ഞിരുന്നു. പക്ഷെ രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഞാന്‍ അത് സ്വീകരിക്കാതിരിക്കുകയായിരുന്നു’- ചാറ്റര്‍ജി പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.