ന്യൂദല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശ്രമിക്കുന്നതെന്ന വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയത്തിന് യോജിക്കാത്ത സംസ്‌കാരമുള്ളയാളാണ് ഗഡ്കരിയെന്നും കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജന്‍ പറഞ്ഞു.

അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ ബി.ജെപിക്ക് ഇരട്ടത്താപ്പാണെന്നും ജയന്തി നടരാജന്‍ പറഞ്ഞു. പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളെ വഴിവിട്ട് സഹായിച്ചെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ജയന്തി നടരാജന്‍ പറഞ്ഞു.