Categories

സെന്റ് ജോസഫ് കോ­ള­ജിനും സ്­കൂ­ളിനും സം­രക്ഷ­ണം നല്‍­കാന്‍ ഉ­ത്തര­വ്

കോട്ടയം: ആലപ്പുഴ സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജിനും സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂളി­നും പോ­ലീ­സ് സം­രക്ഷ­ണം നല്‍­കാന്‍ കോട­തി ഉ­ത്ത­രവ്. സി ഐ ടി യു, എ ഐ ടി യു സി യുണിയ­നു­കള്‍ സ്ഥാ­പ­ന­ങ്ങ­ളി­ല്‍ അ­ക്ര­മ­മു­ണ്ടാ­ക്കു­ന്നു­വെന്നാ­രോ­പി­ച്ച് അ­ധി­കൃ­തര്‍ ഫ­യല്‍ ചെ­യ്­ത ഹ­ര­ജി­യി­ലാ­ണ് വിധി.

കനോഷ്യന്‍ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള സ്‌കൂളാണിത്. കോളജിലും ഗേള്‍സ് സ്‌കൂളിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാ­പ­ന­ത്തി­ലെ ആ­ളു­ക­ളുടെ സ്വത്തിനും ജീവനും പോലീസ് സംരക്ഷണം നല്‍­കാ­നാണ് ആലപ്പുഴ എസ് പി, എസ് ഐ എന്നിവരോ­ട് ജ­സ്റ്റി­സു­മാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എസ്. സതീഷ് ചന്ദ്രന്‍ എന്നിവര്‍ ഉത്തര­വി­ട്ടത്.

കനോസിയന്‍ കമ്യൂണിറ്റിയുടെ സെക്രട്ടറി സിസ്റ്റര്‍.ട്രീസ, സെന്റ് ജോസഫ്‌സ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജാനറ്റ്, സെന്റ് ജോസഫ്‌സ് ഗേള്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍.സ്റ്റെല്ല എന്നിവര്‍ നല്കിയ റിട്ട് ഹര്‍ജിയിലാണ് ഈ വിധി. സിഐടിയു, എഐടിയുസി യൂണിയനില്‍പ്പെട്ട ആലപ്പുഴ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ലോഡിംഗ് ആന്‍ഡ് അണ്‍ ലോഡിംഗ് തൊഴിലാളി യൂണിയന്‍ എന്നിവര്‍ അട്ടിമറിക്കൂലിയും മറ്റും ആവശ്യപ്പെട്ട് കോളജ് കാമ്പസില്‍ അതിക്രമിച്ചു കയറി വിമന്‍സ് ഹോസ്റ്റലിന്റെയും സ്‌കൂള്‍ കെട്ടിടത്തിന്റെയും പണികള്‍ തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു­വെ­ന്നാ­യി­രു­ന്നു പ­രാതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.