Categories

‘സീറ്റുവിഭജനത്തിലെ പ്രശ്‌നം മാത്രം; കോണ്‍ഗ്രസുമായി ബന്ധം തുടരും ‘

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസുമായി പ്രശ്‌നമുള്ളതെന്ന് ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു. കോണ്‍ഗ്രസുമായുള്ള ബന്ധം ഭാവിയിലും തുടരുമെന്നും ബാലു പറഞ്ഞു.

‘ കോണ്‍ഗ്രസുമായി ഡി.എം.കെയ്ക്ക് നല്ല ബന്ധമാണുള്ളത്. കഴിഞ്ഞ ഏഴുവര്‍ഷമായി കേന്ദ്രത്തിലും തമിഴ്‌നാട്ടിലും ഇരുപാര്‍ട്ടികളും നല്ല ബന്ധത്തിലാണ്. നിലവില്‍ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ കോണ്‍ഗ്രസും ഡി.എം.കെയും തമ്മിലുള്ള ബന്ധം കാലാകാലത്തേക്കും അവസാനിച്ചു എന്ന് ഇതിനര്‍ത്ഥമില്ല’

‘ സീറ്റുവിഭജനം സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ പരിഭവം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി പ്രശ്‌നാധിഷ്ഠിത പിന്തുണ മാത്രമേ ഇനിയുണ്ടാകൂ എന്ന് ഡി.എം.കെ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം നിലനിര്‍ത്തും’

‘ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നമുള്ളത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. സ്‌പെക്ട്രം വിഷയമായോ സി.ബി.ഐ അന്വേഷണവുമായോ ഇതിന് യാതൊരു ബന്ധവുമില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.