കോഴിക്കോട്: നാദാപുരം ചെക്കിയാട് നാലു സി. പി. ഐ. എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലിജീഷ്, പ്രശാന്ത്, സുബിന്‍, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ആക്രമണം നടത്തിയവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ചെക്കിയാട് ബാങ്കിന് മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ നാലു പേരെയും വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് നാദാപുരം പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.