സിറിയ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത 755 പേരെ സിറിയ വിട്ടയച്ചു. സിറിയന്‍ പ്രശ്‌നപരിഹാരത്തിനു മേല്‍നോട്ടം വഹിക്കാന്‍ സിറിയയ്ക്കു പുറത്തുനിന്നുള്ള  അറബ് ലീഗ് നിരീക്ഷകരുടെ വരവിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്

സിറിയയില്‍ ജയിലില്‍ കഴിയുന്ന പ്രതിഷേധക്കാരുടെ യഥാര്‍ഥ എണ്ണം പുറത്തുവിടുന്നില്ലെന്നും സര്‍ക്കാര്‍ ഇതില്‍ ഒളിച്ചുകളി നടത്തുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ബാഷര്‍ അല്‍ ആസാദ് ഭരണകൂടം പ്രക്ഷോഭകരെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ജനാധിപത്യപ്രക്ഷോഭം തിളച്ചുമറിയുന്ന സിറിയയില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കഴിഞ്ഞ ദിവസം അറബ് ലീഗ് രാജ്യങ്ങളില്‍നിന്നുള്ള 50 പേരുള്ള നിരീക്ഷണ സംഘം സിറിയയില്‍ എത്തിയിരുന്നു.  2645 തടവുകാരെ ഒരു മാസം മുന്‍പ് സിറിയ മോചിപ്പിച്ചിരുന്നു.

Malayalam News

Kerala News In English