Categories

സിറിയക് ജോസഫിനെതിരെ വീണ്ടും പ്രമേയം

cyriacjoseph-rw1 കോഴിക്കോട്: ബങ്കലൂരുവിലെ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ച് അഭയകേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനാ ഫലം അടങ്ങുന്ന സിഡികള്‍ വിലയിരുത്തിയ സുപ്രീംകോടതി ജഡ്ജി, സിറിയക് ജോസഫിനെതിരെ കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസ്സാക്കാന്‍ ഒരുങ്ങുന്നു.പദവിക്ക് നിരക്കാത്ത രീതിയില്‍ ജഡ്ജി പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രമേയം. സിറിയക് ജോസഫിനെകുറിച്ച് ഉന്നത നീതിന്യായ സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തണം, അന്വേഷണഫലം പുറത്തുവരുന്നതുവരെ പദവിയില്‍ നിന്ന് നീക്കണം എന്നിവയാണ് പ്രമേയത്തിലുള്ളത്. 180 അഭിഭാഷകര്‍ ഒപ്പിട്ടതനുസരിച്ച് പ്രത്യേക ജനറല്‍ ബോഡി ചേര്‍ന്നാണ് പ്രമേയം തയ്യാറാക്കിയിട്ടുള്ളത്.

ജസ്റ്റിസിന്റെ നിലപാടുകള്‍ ഭരണഘടനക്ക് നിരക്കുന്നതല്ല.പദവിക്ക് നിരക്കാത്ത രീതിയിലാണ് ജ. സിറിയക് ജോസഫിന്റെ പ്രസ്താവനകളും പ്രവര്‍ത്തിയുമെന്ന് പ്രമേയം ആരോപി്ക്കുന്നു. ന്യായാധിപന്‍ എന്ന പദവിയേക്കാള്‍ മതത്തോടും പുരോഹിതന്‍മാരോടും കൂറ് പുലര്‍ത്തുന്നുവെന്നാണ് ജസ്റ്റിസ് പറയുന്നത്. ഈ നിലപാടുകള്‍ നീതിന്യായ വ്യവസ്ഥ്ക്ക് അപമാനമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റസിനെതിരെ അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കണം. ന്യായാധിപന്‍മാര്‍ക്ക് സ്വതന്ത്രമായ ചിന്താഗതിയാണാവശ്യമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് വൈകീട്ട് ചേരുന്ന അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് പ്രമേയം അവതരിപ്പിയ്ക്കുക.

സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിനെതിരെ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പി്ക്കുന്നതിന് നീക്കം നടന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. ചര്‍ച്ച്‌ക്കെടുക്കേണ്ടെന്ന് ഭൂരിപക്ഷഭിപ്രായെത്തെുടര്‍ന്നാണ് പ്രമേയം മാറ്റിവെച്ചിരുന്നത്.

Comments are closed.