Categories

സിറിയക് ജോസഫിനെതിരായ പ്രമേയം ത­ള്ളി

cyriacjoseph-rwകൊച്ചി: സുപ്രീംകോടതി ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ കൊണ്ടുവന്ന പ്രമേയം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പ്രമേയം അവതരിപ്പിച്ചശേഷം വോട്ടെടുപ്പിനിടാതെ തള്ളുകയായിരുന്നു.ചര്‍ച്ചക്കെടു­ക്കേ­ണ്ടന്ന് ഭൂരിപക്ഷം അംഗ­ങ്ങളും അഭിപ്രാ­യ­പ്പെട്ടു.ഭൂരിപക്ഷം പേരുടേയും അഭിപ്രായം മാനിച്ച് തുടര്‍ നടപടിക­ളിലേക്ക് കടക്കാതെ പ്രമേയം തള്ളുകയായിരുന്നു.സുപ്രീം കോടതി ജ­ഡ്ജി്‌ക്കെതിരേ അസോസിയേഷന്‍ പ്രമേയം പസ്സാക്കുന്നത് ശരിയായ കീഴ് വഴക്കമല്ലെന്നാണ് പ്രമേയത്തെ എതിര്‍ത്തവര്‍ വാദിച്ച­ത്.

ഓഗസ്റ്റ് 22 ന് ചേര്‍ന്ന അഭിഭാഷക അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് യോഗമാണ് ജസ്റ്റിസിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനി­ച്ചത്.ജുഡീഷ്യല്‍ ചട്ടങ്ങള്‍ ലംഘിച്ച ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ പാര്‍ലമെന്റിന്റെ നിയമ പരിഷ്കരണ കമ്മീഷന്‍ അന്വേ­ഷി­ക്ക­ണ­മെ­ന്നാ­ണ് പ്ര­മേയം. കോടതിയുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കല്ലാതെയുളള ജസ്റ്റിസ് സിറിയക് ജോസഫിന്റെ നാര്‍ക്കോ ലാബ് സന്ദര്‍ശനം ഒഴിവാ­ക്കേണ്ടിയിരുന്നുവെന്നു പ്രമേയം വിലയിരുത്തുന്നു.കേസില്‍ ജ. സിറിയക് ജോസഫ് ഇടപെട്ടതായി നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.ജസ്റ്റിസിന്റെ ലാബ് സന്ദര്‍ശനം ഭരണഘടനാ ലംഘനവും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റകരവുമാ­ണ്. കമ്മീഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ ജസ്റ്റിസിന് ആനുകൂല്യങ്ങളില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരു­ന്നു.

സുപ്രീംകോടതി ജ­ഡ്ജിക്കെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രമേയം അവതരിപ്പിക്കുന്നത് അസാധാരണമാണ്. 62 അഭിഭാഷകര്‍ പ്രമേയത്തില്‍ ഒപ്പിട്ടിരുന്നു.അഡ്വ. എന്‍. രാജേന്ദ്രന്‍ നായരാണ് പ്രമേയം കൊണ്ടു വന്നത്. അഡ്വ. ജോണ്‍സണ്‍ മനയാനി പിന്താങ്ങി.അഡ്വ. ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രമേയത്തെ പിന്തു­ണച്ചു.

ബാംഗ്ലൂരിലെ ലാബിലെ സ്വകാര്യസന്ദര്‍ശനത്തിനിടെ അഭയ കേസിലെ പ്രതികളെ നാര്‍കോ പരിശോധനക്കു വിധേയമാക്കിയതിന്റെ വിഡിയോ ടേപ്പുകള്‍ അന്ന് കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന സിറിയക് ജോസഫ് കണ്ടെന്ന സി.ബി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രമേയം. ഡോ. മാലിനിയാണ് സി.ബി.ഐക്ക് ഈ മൊഴി നല്‍കിയ­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.